കൊച്ചി:വെള്ളിയാഴ്ച ചില എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഔട്ട്‌ഗോയിംഗ് കോളുകള്‍ നിര്‍ത്തലാക്കുന്നുവെന്ന് കാണിച്ച് എസ്എംഎസ് സന്ദേശം ലഭിച്ചു. ഇതോടെ പരിഭ്രാന്തിയിലായ ഉപയോക്താക്കള്‍ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തി.
സേവനങ്ങള്‍ തുടരുന്നതിനായി എയര്‍ടെല്‍ അക്കൗണ്ടുകള്‍ റീചാര്‍ജ് ചെയ്യാന്‍ സന്ദേശങ്ങള്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍, സാങ്കേതിക പിഴവ് മൂലമാണ് സന്ദേശങ്ങള്‍ അയച്ചതെന്നും ഉപയോക്താക്കള്‍ ഇത് ശ്രദ്ധിക്കേണ്ടതില്ലെന്നും കമ്പനി ഇപ്പോള്‍ ഒരു വിശദീകരണം നല്‍കിയിട്ടുണ്ട്. തകരാര്‍ മൂലമുണ്ടായ അസൗകര്യത്തിന് എയര്‍ടെല്‍ ക്ഷമ ചോദിച്ചു.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ് സാങ്കേതിക പ്രശ്‌നം ഉണ്ടായത്. സിസ്റ്റം പിശക് കാരണമാണ് തകരാര്‍ സംഭവിച്ചതെന്നും ഡല്‍ഹി സര്‍ക്കിളിനുള്ളിലുള്ള ചില എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചതെന്നു കമ്പനി പറയുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുടനീളം ഇത് പെട്ടെന്ന് വൈറലായി. ഉപഭോക്താക്കള്‍ക്ക് ലഭിച്ച യഥാര്‍ത്ഥ സന്ദേശം ഇങ്ങനെ:
‘നിങ്ങളുടെ ഔട്ട്‌ഗോയിംഗ് സേവനങ്ങള്‍ നിര്‍ത്തലാക്കി. തുടരാന്‍, *121 *51്# ഡയല്‍ ചെയ്യുക.’ ഒരു പ്ലാന്‍ നിലവിലുള്ള ആരെയും ആശയക്കുഴപ്പത്തിലാക്കാന്‍ ഈ സന്ദേശം മതിയായിരുന്നു. ഉപയോക്താക്കളില്‍ ചിലര്‍ ഈ പ്രശ്‌നത്തെക്കുറിച്ച് ട്വിറ്ററില്‍ പരാതിപ്പെട്ടു.
എയര്‍ടെല്‍ ഈയിടെയായി അതിന്റെ പ്രീപെയ്ഡ് പ്ലാനുകളില്‍ സജീവമായി ശ്രദ്ധിച്ചിരുന്നു. അതിനിടയിലാണ് ഇത്തരമൊരു പിഴവ് സംഭവിച്ചത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കമ്പനി ക്ഷമാപണ കുറിപ്പ് ഇറക്കിയത്. കമ്പനി അടുത്തിടെ 49 രൂപയുടെ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
കമ്പനിയുടെ പ്രീപെയ്ഡ് പായ്ക്കുകള്‍ ഇപ്പോള്‍ 79 രൂപ സ്മാര്‍ട്ട് റീചാര്‍ജിലാണ് ആരംഭിക്കുന്നത്. ഇരട്ടി ഡാറ്റയോടൊപ്പം ഉപഭോക്താക്കള്‍ക്ക് നാല് മടങ്ങ് കൂടുതല്‍ ഔട്ട്‌ഗോയിംഗ് മിനിറ്റുകള്‍ വരെ ഇത് ഉപയോഗിക്കുകയും ചെയ്യും. മികച്ച കണക്റ്റിവിറ്റി സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ കമ്പനിയുടെ വലിയൊരു മാറ്റമാണിത് എന്നാണ് എയര്‍ടെല്‍ പറയുന്നത്.