CrimeNationalNews

സ്ത്രീകളുടെ അടിവസ്ത്രങ്ങളും നൈറ്റിയും ധരിച്ച നിലയിൽ മൃതദേഹം; എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹത

ഡെറാഡൂണ്‍: എയര്‍പോര്‍ട്ട് അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വിമാനത്താവളത്തിലെ ഔദ്യോഗിക വസതിയിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.കിടപ്പുമുറിയില്‍ സീലിംഗ് ഫാനില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ധരിച്ചിരുന്നത് സ്ത്രീകളുടെ വേഷമാണെന്നതാണ് മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. സ്ത്രീകളുടെ മാക്‌സിയും അടിവസ്ത്രങ്ങളുമാണ് മൃതദേഹത്തില്‍ ധരിച്ചിരിക്കുന്നത്. കൂടാതെ കയ്യില്‍ വളകളും ചുണ്ടില്‍ ലിപ്സ്റ്റിക്കും നെറ്റിയില്‍ പൊട്ടുമുണ്ട്. ഇയാളുടെ ഭാര്യ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ പിത്തോര്‍ഗഢില്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയാണ്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുറിയിലേക്ക് ആരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളില്ല, വാതില്‍ ഇയാള്‍ അകത്തുനിന്നും പൂട്ടിയിരുന്നു.

മുറിക്കുള്ളിലും ബലപ്രയോഗങ്ങള്‍ നടന്നതായുള്ള തെളിവുകളില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്, ഉദ്ദംസിംഗ് നഗര്‍ പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button