>p>കോഴിക്കോട്:കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ. അതിനാൽ അപകടത്തിൽ മരണമടഞ്ഞ ആശ്രിതര്‍ക്ക് ഒരു കോടിക്ക് മേല്‍ നഷ്‌ടപരിഹാരം ലഭിച്ചേക്കും.. 75 ലക്ഷം മുതല്‍ ഒരു കോടിക്ക് മേല്‍ വരെയാകും നഷ്‌ടപരിഹാരത്തുക നിശ്‌ചയിക്കപ്പെടുക. ഇന്ത്യയിലെ നാലു പൊതുമേഖല ഇന്‍ഷുറന്‍സ് കമ്ബനികളുടെ കണ്‍സോര്‍ഷ്യമാണ് വിമാനം ഇന്‍ഷുര്‍ ചെയ്‌തിരിക്കുന്നത്. നഷ്‌ടപരിഹാരം ലഭിക്കുന്നതിന് അല്‍പം കാലതാമസം ഉണ്ടായേക്കാമെന്നാണ് സൂചന. ഡയറക്‌ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) അന്വേഷണറിപ്പോര്‍ട്ടിനും ഇന്‍ഷുറന്‍സ് കമ്ബനികളുടെ സര്‍വേ റിപ്പോര്‍ട്ടിനും ശേഷമേ തുകയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ സാധിക്കു.
വിമാനയാത്രയ്‌ക്കിടെയുള്ള അപകടത്തിൽ യാത്രക്കാര്‍ക്ക് മരണം സംഭവിക്കുകയോ, പരിക്ക് ഏല്‍ക്കുകയോ ചെയ്‌താല്‍ നഷ്‌ടപരിഹാരം ഉറപ്പാക്കുന്ന ബില്‍ 2016ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ബാഗേജുകള്‍ നഷ്‌ടപ്പെടുകയോ, വിമാനം വൈകുകയോ ചെയ്‌താല്‍ പോലും കൃത്യമായ നഷ്‌ടപരിഹാരം ഈ ബില്‍.ഉറപ്പാക്കുന്നു. മറ്റുള്ള അപകടങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി എസ് ഡി ആര്‍ ( സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്സ്) അടിസ്ഥാനത്തിലാണ് നഷ്‌ടപരിഹാരം നിശ്‌ചയിക്കുന്നത്. ഇതനുസരിച്ച് അപകടത്തില്‍ മരണം സംഭവിച്ചു കഴിഞ്ഞാല്‍ ഒരു ലക്ഷം എസ് ഡി ആര്‍ മുതല്‍ 1,13,100 എസ് ഡി ആര്‍ എന്ന കണക്കിലാണ് തുക അനുവദിക്കുക. നിലവിലെ വിനിമയ നിരക്കില്‍ ഒരു എസ് ഡി ആര്‍ എന്നുപറയുന്നത് 105 ഇന്ത്യന്‍ രൂപയ്‌ക്ക് തുല്യമാണ്. ഇനി യാത്രക്കിടെ ബാഗേജുകള്‍ നഷ്‌ടപ്പെട്ടാല്‍ 4150 മുതല്‍ 4694 എസ് ഡി ആര്‍ എന്ന കണക്കിലും, ബാഗേജുകള്‍ക്ക് നാശനഷ്‌ടമോ അതല്ല എത്തുന്നതിന് കാലതാമസമോ നേരിട്ടാല്‍ 1000 മുതല്‍ 1131 എസ് ഡി ആര്‍ എന്ന കണക്കിലുമാകും നഷ്‌ടപരിഹാരം ലഭിക്കുക. എല്ലാ അഞ്ച് വര്‍ഷം കൂടുമ്ബോഴും ഇന്റര്‍ നാഷണല്‍ സിവില്‍ ഏവിയേഷന്‍ നഷ്‌ടപരിഹാര തുകയുടെ പരിധി പുതുക്കി നിശ്‌ചയിക്കും.
ടിക്കറ്റ് എടുക്കുമ്പോൾ തന്നെ യാത്രക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്ക് അര്‍ഹരാകും. ക്രെഡിറ്റ് കാര്‍ഡുള്ള യാത്രക്കാരാണെങ്കില്‍, കാര്‍ഡ് എടുക്കുമ്ബോള്‍ പ്രത്യേക ഇന്‍ഷുറന്‍സ് അപേക്ഷാഫോറം നല്‍കിയിട്ടുണ്ടെങ്കില്‍ അപകടമരണം സംഭവിച്ചാല്‍ ആ ഇന്‍ഷുറന്‍സിനും അര്‍ഹരായിരിക്കും, . രണ്ടുലക്ഷം മുതല്‍ മുകളിലേക്കാണ് ഇത്തരം നഷ്‌ടപരിഹാരത്തുക. ഇതിനുപുറമേ ട്രാവല്‍ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പ്രീമിയം അനുസരിച്ച് ആ തുകയും ലഭിക്കുന്നതാണ്