കൊച്ചി:എയർ ഇന്ത്യ ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് വിമാന സർവീസിനെ ബാധിച്ചതോടെ കാൻസൽ ചെയ്തത് എൺപതോളം വിമാനങ്ങൾ. റദ്ദാക്കിയ വിമാനങ്ങളിൽ മസ്ക്കറ്റ് , ഷാർജ, അബുദാബി തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങളുമുണ്ട്. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. 200-ൽ അധികം ക്യാബിൻ ക്രൂ അംഗങ്ങളാണ് പണി മുടക്കുന്നത്.
ഉപഭോക്താക്കൾക്ക് മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും. കോംപ്ലിമെൻ്ററി റീഷെഡ്യൂളിങ് സേവനവും എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. വിമാനങ്ങൾ സർവീസ് തുടരുമ്പോൾ മറ്റൊരു തിയതിയിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. നേരത്തെ യാത്രകൾ ബുക്ക് ചെയ്തിരുന്നവർ വിമാനത്താവളങ്ങളിലെത്തും മുമ്പ് വിമാനം റദ്ദാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പ്രവർത്തന തടസം നേരിട്ടതിൽ ഖേദിക്കുന്നു എന്നും അടുത്ത ഏഴു ദിവസത്തിനുള്ളിൽ യാത്രക്കാർക്ക് യാത്രാ തിയതി പുനക്രമീകരിക്കാനോ മുഴുവൻ തുകയും തിരികെ ലഭിക്കാൻ അഭ്യർത്ഥിക്കാനോ ആകുമെന്നും ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എയർ ഇന്ത്യ വെബ്സൈറ്റിൽ ചാറ്റ് ബോട്ടിൻെറ സഹായം തേടി യാത്ര പുനക്രമീകരിക്കുന്നതിനായി ആവശ്യപ്പെടാം.
റീഫണ്ടിനും ടിയ എന്ന ചാറ്റ്ബോട്ടിൻെറ സഹായം തേടാം.
അതേസമയം ചാറ്റ്ബോട്ട് പ്രവർത്തിക്കുന്നില്ല എന്നും പല ഫോൺനമ്പറുകളും പ്രവർത്തിക്കുന്നില്ല എന്നും യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. അതേസസമയം റീഫണ്ടിനായി അപേക്ഷിക്കുന്നവർ പിഎൻആർ നമ്പർ കൂടെ നൽകണമെന്ന് കമ്പനി അറിയിച്ചു.
I had already sent a DM in the morning. No response from you yet. @AirIndiaX
— Anand S (@AnandS36538032) May 8, 2024
Used the chatbot Tia. It didn’t help and said to contact the customer care. The customer care did not answer even after waiting more than 20 min.
ടാറ്റ ഗ്രൂപ്പ് കാരിയറായ വിസ്താര പൈലറ്റുമാരുടെ ക്ഷാമം നേരിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി ഉണ്ടായി ഒരു മാസത്തിന് ശേഷമാണ് എയർ ഇന്ത്യ എക്‌സ്പ്രസിലെ സംഭവ വികാസങ്ങൾ. ദിവസേന മൊത്തം ഫ്ലൈറ്റുകളുടെ 10 ശതമാനം ആണ് നിർത്തലാക്കിയിരിക്കുന്നത്.