കൊച്ചി: എയര്‍ഏഷ്യ ഇന്ത്യ കോവിഡ് മഹാമാരിയുടെ കാലത്ത് ഒട്ടേറ ജീവനുകള്‍ക്ക് തുണയായി ക്ഷീണമറിയാതെ ജോലി നോക്കിയ ഡോക്ടര്‍മാരുടെ സേവനങ്ങളെ ആദരിക്കുന്നു. ഇതിനായി ‘എയര്‍ഏഷ്യ റെഡ്പാസ്’ എന്ന പേരില്‍ ആഭ്യന്തര സര്‍വീസുകളില്‍ 50,000 സീറ്റുകള്‍ സൗജന്യമായി നല്കും.
2020 ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ സൗകര്യപ്രദമായ ഏതു ദിവസമാണ് യാത്ര ചെയ്യാന്‍ സാധിക്കുന്നതെന്നു കാണിച്ച് ഡോക്ടര്‍മാര്‍ അവരുടെ രജിസ്ട്രേഷന്‍ നമ്പരും തിരിച്ചറിയല്‍ രേഖയും https://air.asia/GCs2R എന്ന ലിങ്കിലേയ്ക്ക് അയച്ചുകൊടുക്കണം. ജൂണ്‍ 12 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. എയര്‍ഏഷ്യ റെഡ്പാസ് ഉപയോഗിക്കുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ മുന്‍ഗണനാ ബോര്‍ഡിംഗ് അനുവദിക്കും. എയര്‍ഏഷ്യയുടെ ആഭ്യന്തരശൃംഖലയില്‍ ഒരു വശത്തേയ്ക്കുള്ള യാത്രയ്ക്കു മാത്രമായിരിക്കും റെഡ്പാസ് ഉപയോഗിക്കാന്‍ സാധിക്കുക.
കഴിഞ്ഞ കുറെ മാസങ്ങളായി ആദരണീയമായ മൂല്യങ്ങളും നിശ്ചയദാര്‍ഢ്യവും ശക്തിയും കാഴ്ചവച്ച ഡോക്ടര്‍മാരെ ആദരിക്കുന്നതിനാണ് ഈ ഉദ്യമമെന്ന് എയര്‍ഏഷ്യ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അങ്കൂര്‍ ഗാര്‍ഗ് പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി ക്ഷീണമറിയാതെ പരിശ്രമിച്ചവരോടുള്ള നന്ദി അറിയിക്കുന്നതിനൊപ്പം അവരുടെ പ്രിയപ്പെട്ടവരോടൊപ്പം ചേരുന്നതിനുള്ള അവസരം ഒരുക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
അതിഥികളുടെയും കാബിന്‍ ക്രൂവിന്‍റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി എയര്‍ഏഷ്യ മെഡിക്കല്‍ പ്രഫഷണലുകള്‍ക്കും അധികാരികള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി വിമാനങ്ങളില്‍ ഉയര്‍ന്ന ശുചിത്വം ഉറപ്പുവരുത്തുകയും ഏതുതരത്തിലുള്ള പകര്‍ച്ചവ്യാധികളുടെയും വ്യാപനം പരമാവധി കുറയ്ക്കുന്നതിനുമാണ് എയര്‍ഏഷ്യ പരിശ്രമിക്കുന്നത്.
ആശുപത്രികളിലെ ഓപ്പറേഷന്‍ മുറികള്‍ ശുചീകരിക്കുന്നതിനായി ഉപയോഗിക്കുന്ന സംവിധാനത്തിന് സമാനമായ ഹൈ എഫിഷ്യന്‍സി പാര്‍ട്ടികുലേറ്റ് അറസ്റ്റേഴ്സ് ഫില്‍റ്ററേഷന്‍ സംവിധാനമാണ് എയര്‍ഏഷ്യയുടെ എ320 വിമാനത്തില്‍ ഉപയോഗിക്കുന്നത്. ഇത് 99.99 ശതമാനം പൊടിപടലങ്ങളും വൈറസ്, ബാക്ടീരിയ പോലെയുള്ള വായുവിലെ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് സഹായിക്കും.
കൂടാതെ തെര്‍മ്മല്‍ സ്കാനിംഗ് അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. എല്ലാ അതിഥികള്‍ക്കും കസ്റ്റമൈസ് ചെയ്ത സുരക്ഷാ കിറ്റുകളും സാനിറ്റൈസറുകളും മുഖാവരണവും ഫേയ്സ് ഷീല്‍ഡുകളും വിതരണം ചെയ്യും.