EntertainmentKeralaNews

'നാൻസി റാണി' പ്രമോഷന് എത്താതെ അഹാന; മാനുഷിക പരി​ഗണന വേണമായിരുന്നെന്ന് സംവിധായകന്റെ ഭാര്യ

കൊച്ചി:’നാൻസി റാണി’ എന്ന സിനിമയുടെ പ്രമോഷന് പങ്കെടുക്കാതെ നടി അഹാന കൃഷ്ണ. ഇന്ന് കൊച്ചിയിൽ വച്ച് നടന്ന പ്രസ് മീറ്റിലാണ് അഹാന പങ്കെടുക്കാത്തത്. ഇതിനെതിരെ അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രം​ഗത്തെത്തി. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരി​ഗണന വച്ച് വരേണ്ടതായിരുന്നുവെന്നും നൈന പ്രസ് മീറ്റിൽ പറഞ്ഞു.

മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ സിനിമയുടെ പ്രമോഷന് അനശ്വര രാജൻ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ചർച്ചകൾ മലയാള സിനിമയിൽ നടക്കുന്നതിനിടെയാണ് അഹാന വിഷയവും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.    “അഹാന നല്ലൊരു നടിയാണ്. എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ അഹാനയോട് ഞാൻ സംസാരിച്ചിരുന്നു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു.

മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരി​ഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല”, എന്നായിരുന്നു നൈന പറഞ്ഞത്. 

മനുവിന്റെ മരണ ശേഷമാണ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനിൽ ഞാൻ ജോയിൻ ചെയ്യുന്നത്. അണിയറ പ്രവർത്തകരാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തന്നത്. മൂന്ന് വർഷമെടുത്തു പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കാൻ. ഞങ്ങളുടെ ബെസ്റ്റ് സിനിമയിൽ കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നതെന്നും നൈന സിനിമയെ കുറിച്ച് വ്യക്തമാക്കി.

2023 ഫെബ്രുവരി 25ന് ആയിരുന്നു ജോസഫ് മനുവിന്റെ വിയോ​ഗം. മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം. നാന്‍സി റാണി റിലീസിന് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു മനുവിന്‍റെ വിയോഗം. ‘ഐ ആം ക്യൂരിയസ്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മനു മലയാളം, കന്ന‍ഡ, ഇംഗ്ലിഷ് സിനിമകളിലും സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. 

മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാന്‍സി റാണി. അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ലാല്‍, ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, വൈശാഖ് നായര്‍, മല്ലിക സുകുമാരന്‍, ഇന്ദ്രന്‍സ്, ലെന, മാമുക്കോയ, ഇര്‍ഷാദ് അലി, ധ്രുവന്‍, വിശാഖ് നായര്‍, അബു സലിം, അനീഷ് ജി മേനോന്‍, തെന്നല്‍ അഭിലാഷ്, സോഹന്‍ സീനുലാല്‍, പൌളി വില്‍സണ്‍, സുധീര്‍ കരമന, കോട്ടയം രമേശ്, നന്ദു പൊതുവാള്‍, വിഷ്ണു ഗോവിന്ദ്, സൂരജ് തേലക്കാട്, അച്യുതാനന്ദന്‍, ഏലൂര്‍ ജോര്‍ജ്, ഷൈന്‍ സി ജോര്‍ജ്, കോട്ടയം പുരുഷന്‍, ബേബി, അസീസ് നെടുമങ്ങാട് തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്‍റെ ഭാഗമാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker