CrimeKeralaNews

കൊവിഡ് ലോണിൻ്റെ പേരിൽ തട്ടിപ്പ്, പ്രായമായ സ്ത്രീകളിൽ നിന്ന് പണവും സ്വർണ്ണവും കവർന്നയാൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി:പരിചയം നടിച്ച് പ്രായമുള്ള സ്ത്രീകളെ ലോൺ എടുത്തു കൊടുക്കാം എന്നും മറ്റും പറഞ്ഞ സ്വർണ്ണവും പണവും മറ്റും തട്ടിയെടുക്കുന്ന നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദ് മുസ്തഫ 43 വയസ്സ് s/o ഇസ്മയിൽ തുമ്മിന മൂല ഹൗസ് , കൊളിയൂർ po, മിയ പടവ് വില്ലേജ്, കാസർഗോഡ് ഇപ്പോൾ കാസർകോട് ജില്ലയിൽ കൈ കുമ്പ ദേശത്ത് ബംഗോള ആളെ കോമ്പൗണ്ട് വീട്ടിൽ ഇബ്രാഹിമിനെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു ഇയാളെ എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

55 കാരിയായ എറണാകുളം സ്വദേശിനിയാണ് ഇപ്രാവശ്യം പ്രതിയുടെ കെണിയിൽ അകപ്പെട്ടത് 15.06..21 തീയതി പകൽ 10 മണിക്ക് പത്മ തീയേറ്ററിന് സമീപത്തുകൂടി നടന്നു പോയ പരാതിക്കാരിയെ പ്രതി മുസ്തഫ വെറുതെ പരിചയം നടിച്ച് ഇയാൾ പരാതിക്കാരിയുടെ മകളെ വിവാഹം കഴിപ്പിച്ച സ്ഥലത്ത് താമസിക്കുന്ന ആളാണെന്നും എന്നെ മനസ്സിലായില്ലേ എന്നും മറ്റും പറഞ്ഞ് അടുത്തുകൂടി. തുടർന്ന് പരാതികാരിയോട് കോവിഡിന്റെ ലോൺ കിട്ടിയില്ലേ എന്നും മറ്റും ചോദിച്ചു പരാതിക്കാരി ഇല്ല എന്ന് മറുപടി പറഞ്ഞപ്പോൾ ഇന്ന് അവസാന ദിവസമാണെന്ന് എന്നും പ്രതി ലോൺ ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞു.

പ്രതിയുടെ തട്ടിപ്പ് മനസ്സിലാക്കാതെ പരാതിക്കാരി പ്രതിയോട് ഒന്നിച്ച് ഒരു ഓട്ടോറിക്ഷയിൽ കയറി ലോൺ എടുക്കുന്നതിനായി പ്രതി പറഞ്ഞ സ്ഥാപനത്തിലേക്ക് പോയി. ഹൈക്കോടതിയുടെ സമീപത്തുള്ള ഒരു സ്ഥാപനത്തിലേക്ക് ആണ് പ്രതി പരാതികാരിയുമായി വന്നത്. ഈ സമയം തന്നെ പ്രതി പരാതിക്കാരിയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണമാല കണ്ടിരുന്നു. ബാങ്കിലേക്ക് ആണ് എന്ന് പറഞ്ഞാണ് പരാതിക്കാരിയെ പ്രതി കയറ്റിവിടുന്നത് അവസാന നിമിഷം പ്രതി പരാതിക്കാരിയോട് പറഞ്ഞു ബാങ്കിൽ ഉള്ള സാറുമ്മാർ ഈ സ്വർണ്ണമാല കാണണ്ട നമ്മൾ പാവപ്പെട്ടവർ ആണെന്ന് അവർ ധരിച്ചോട്ടെ എന്നും പറഞ് കമ്പിളിപിച്ച് സ്വർണം ഊരി വാങ്ങി അടുത്ത ബന്ധുവിനെ കടയിൽ ഏൽപ്പിച്ചിട്ട് വരാമെന്നു പറഞ്ഞ് മുങ്ങുകയായിരുന്നു.

തുടർന്ന് തട്ടിപ്പ് മനസിലായ പരാതിക്കാരി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസ് 19.06.21 തിയതി പെൻഷൻ വാങ്ങാൻ ട്രഷറിയിൽ വന്ന 70 വയസ്സുള്ള എറണാകുളം സ്വദേശിനിയെ അവരുടെ വീടിനടുത്താണ് പ്രതി താമസിക്കുന്നതെന്ന് പറഞ്ഞു പറ്റിച്ചു വിശ്വസിപ്പിച്ചു പെൻഷൻ തുകയായ 17,500 അവരുടെ വീടിനടുത്തുള്ള ബന്ധുവിന് ആശുപത്രിയിൽ അത്യാവശ്യം ആണെന്നും ഇപ്പോൾ തന്നെ ബാങ്കിൽ നിന്നും പൈസ എടുത്തു തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച കടന്നു കളഞ്ഞതിനെടുത്തതാണ്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി മുസ്തഫ ആണെന്നുള്ള നിഗമനത്തിൽ പോലീസ് എത്തിയിരുന്നു പിന്നീട് നിരന്തരമായി നടത്തിവന്ന അന്വേഷണത്തിൽ പ്രതി ഇന്ന് പെരുമ്പാവൂരിൽ ഉണ്ടെന്നുള്ള സൂചന ലഭിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എറണാകുളം സെൻട്രൽ അസി കമ്മീഷണർ കെ ലാൽജി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയശങ്കർ എന്നിവരുടെ നേതൃത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ മാരായ പ്രേംകുമാർ, അനി ശിവ, വിപിൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്,ഫ്രാൻസിസ് ,രഞ്ജിത്ത്, ഇസഹാഖ്, ഇഗ്നെഷ്യസ്സ് എന്നിവരാണ് ഉണ്ടായിരുന്നത്.

പ്രതിയായ മുഹമ്മദ് മുസ്തഫക്ക് നിലവിൽ രണ്ട് ഭാര്യമാർ ഉണ്ട് ഇപ്പോൾ പോലീസ് പിടിക്കുമ്പോൾ മറ്റൊരു യുവതിയുമായി കഴിയുകയായിരുന്നു.. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ, പഴയങ്ങാടി, തൃശ്ശൂർ, മംഗലാപുരം എന്നിവിടങ്ങളിൽ 15 ഓളം കേസുകൾ നിലവിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker