തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രി ഒന്നോടെ ഈഞ്ചക്കല്ലിന് സമീപം ചാക്കയിലാണ് സംഭവം നടന്നത്.
വള്ളക്കടവ് താരാളി ശിവദീപം വള്ളപ്പുരയില്‍ വീട്ടില്‍ സുമേഷ് (27) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സൂരജിന് പരിക്കേറ്റു. ഇവരുടെ ബൈക്കിന് പിന്നില്‍ കാറിടിപ്പിച്ച കാട്ടാക്കട സ്വദേശികളായ മൂന്ന് പേരാണ് പോലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ബൈക്കിന് പിന്നിലിടിപ്പിച്ച കാര്‍ നിര്‍ത്താതെ പോയി കരമനയ്ക്ക് സമീപം മറ്റൊരു വാഹനത്തില്‍ ഇടിച്ചതോടെ നാട്ടുകാരും പോലീസും ചേര്‍ന്ന് വാഹനം തടഞ്ഞിട്ടിരുന്നു. കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം മദ്യലഹരിയിലായിരുന്നു. പിന്നീട് ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News