തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് മരണം. ആറ്റിങ്ങല്‍ ഇളമ്പ നെടുമ്പറമ്പ് സ്വദേശി വാസുദേവന്‍ (75) ആണ് മരിച്ചത്. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചാണ് വാസുദേവന്‍ മരിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥരീകരിച്ചത്. തിരുവനന്തപുരത്ത് പ്രതിദിന കൊവിഡ് ബാധ ആയിരത്തോട് അടുക്കുകയാണ്. ഇന്നലെ മാത്രം 892 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 859 പേര്‍ക്കും ഇതില്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News