ബൈജുവുമായുള്ള വിവാഹശേഷം മതം മാറി, സീരിയലും ഉപേക്ഷിച്ചു; ഇന്ന് രണ്ടു മക്കളുടെ അമ്മ; രസ്നയുടെ ജീവിതം!
കൊച്ചി:മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രസ്ന. പാരിജാതം എന്ന പരമ്പര കണ്ടവരാരും രസ്‌നയെ മറക്കാനിടയില്ല. പരമ്പരയിൽ അരുണ, സീമ തുടങ്ങിയ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് രസ്ന പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. വലിയ സ്വീകാര്യതയാണ് രസ്നക്ക് ലഭിച്ചത്. അതിനു ശേഷം പാരിജാതത്തിന്റെ തമിഴ്, കന്നഡ റീമേക്കുകളിലൂടെ ആ ഭാഷകളിലും രസ്ന തിളങ്ങി. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ രസ്ന അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷയായി.
ആറാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് രസ്ന ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ഷാജു ശ്രീധറിന്റെ സംഗീത ആൽബങ്ങളിലൂടെ ആയിരുന്നു തുടക്കം. പിന്നീട് ഷാജി സുരേന്ദ്രന്റെ അമ്മയ്ക്കായ് എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിലേക്ക് എത്തി. തുടർന്നാണ് സൂപ്പർ ഹിറ്റ് പരമ്പരയായ പാരിജാതത്തിൽ അവസരം ലഭിക്കുന്നത്.
പ്ലസ് ടു വിദ്യാർത്ഥി ആയിരിക്കെയാണ് രസ്ന പാരിജാതം ചെയ്യുന്നത്. പിന്നീട് സിന്ദൂരച്ചെപ്പ്, വേളാങ്കണ്ണി മാതാവ്, വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു. അങ്ങനെ മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ കഴിഞ്ഞതോടെയാണ് രസ്‌ന അഭിനയം വിട്ടു.
മലയാള സീരിയൽ പ്രേമികളുടെ ഇഷ്ട സംവിധായകനും നിർമ്മാതാവും ഒക്കെയായ ബൈജു ദേവരാജിനെയാണ് രസ്ന വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം രസ്ന മതംമാറി സാക്ഷി എന്ന പേര് സ്വീകരിച്ചിരുന്നു. ഇപ്പോൾ രണ്ടു മക്കളുമായി സമ്പൂർണ കുടുംബിനിയായി ജീവിക്കുകയാണ് താരം. മൂത്തമകൾ ദേവാനന്ദയ്ക്ക് ഏഴ് വയസും മകൻ വിഘ്‌നേശിന് നാലരവയസുമാണ് പ്രായം. വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു രസ്നയുടെ വിവാഹം.
അതിനിടെ താരം തടവിലാണെന്നും നിര്‍മ്മാതാവിനൊപ്പം ഒളിച്ച് താമസിക്കുകയാണെന്ന തരത്തിലുമൊക്കെയുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ജീവിക്കുകയാണ് താനെന്ന് വ്യക്തമാക്കി രസ്ന തന്നെ രംഗത്തെത്തിയതോടെയാണ് ആ പ്രചാരണങ്ങൾ അവസാനിച്ചത്.
എങ്കിലും ആരാധകർക്കിടയിൽ നിന്നും രസ്നയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ബൈജുവുമായുള്ള പ്രായവ്യത്യാസവും അദ്ദേഹം വിവാഹിതനായിരുന്നു എന്നതുമാണ് വിമർശനങ്ങൾക്ക് കാരണമായത്. രണ്ടു പെൺകുട്ടികളുടെ അച്ഛനായ ആളെ തട്ടിയെടുത്തു എന്ന് വരെയുള്ള ആക്ഷേപങ്ങൾ രസ്നയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും ഇരുവരും കാര്യമാക്കിയില്ല. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച് വിമർശകരുടെ വായാടിപ്പിക്കുകയായിരുന്നു ബൈജുവും രസ്നയും.
അതേസമയം ആദ്യ വിവാഹബന്ധം വേർപെടുത്തുന്നതുമായി ബന്ധപ്പെട്ട് വലിയ നിയമപോരാട്ടങ്ങളിലൂടെയാണ് ബൈജു ദേവരാജിന് പോകേണ്ടി വന്നതെന്നാണ് വിവരം. അതിന് ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നതും രസ്നയാണ്. അത്ര സന്തുഷ്ടകരമായ കുടുംബ ജീവിമായിരുന്നില്ല അദ്ദേഹത്തിന്റേത് എന്നും രസ്ന വന്നശേഷമാണ് മാറ്റങ്ങൾ സംഭവിച്ചതെന്നും ചില മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം അഭിനയത്തിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയാണെങ്കിൽ ബൈജുവിന്റെ പുതിയ പരമ്പരകളുടെ പിന്നണിയിൽ രസ്നയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. സോഷ്യൽ മീഡിയയിൽ മറ്റും പ്രമോഷനുകളുമായി രസ്ന എത്താറുണ്ട്. ബൈജു ദേവരാജിന്റെ കനൽപ്പൂവ് എന്ന പുതിയ പരമ്പരയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുകൊണ്ട് രസ്ന പങ്കിട്ട പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ബൈജുവിന്റെ ബിസിനസുകളിലും രസ്ന പങ്കാളിയാണ് എന്നാണ് പറയപ്പെടുന്നത്.