
കൊച്ചി: കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണായി അഡ്വ. സംഗീത വിശ്വനാഥന്‍ ചുമതലയേറ്റു.എസ് എന്‍ ഡി പി യോഗം വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി, ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിനിയായ അഡ്വ. സംഗീത വിശ്വനാഥന്‍ കാലിക്കട്ട് സര്‍വ്വകലാശാലയില്‍ നിന്ന് എല്‍ എല്‍ ബിയും എം.ജി സര്‍വ്വകലാശാലയില്‍ നിന്ന് എല്‍.എല്‍.എമ്മും നേടി. കുടുംബ, തൊഴില്‍, സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ പ്രാവീണ്യം നേടി തൃശൂര്‍ കോടതികളിലും, കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News