കൊച്ചി:ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളാണ് അദിതി രവിയും അനുശ്രീയുമൊക്കെ. ട്വല്‍ത്ത് മാന്‍ പോലുള്ള സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതുകൊണ്ടുമാത്രമല്ല, പല ചടങ്ങുകളിലും അനുശ്രീയ്ക്കും അദിതി രവിയ്ക്കും ഇടയിലെ സൗഹൃദം എത്രത്തോളം നല്ല രീതിയിലാണ് പോകുന്നത് എന്നും ആരാധകര്‍ കണ്ടിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഫോട്ടോയ്ക്ക് താഴെയും ആ സൗഹൃദത്തിന് സാക്ഷികളാകാന്‍ ആരാധകര്‍ക്ക് സാധിക്കാറുണ്ട്.
അനുശ്രീ പങ്കുവയ്ക്കുന്ന ഫോട്ടോയ്ക്ക് താഴെ അദിതിയും, അദിതി പങ്കുവയ്ക്കുന്ന ഫോട്ടോയ്ക്ക് താഴെ അനുശ്രീയും കമന്റുകളുമായി എത്തുന്നതൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ഇത്തവണ അദിതി രവിയുടെ ഫോട്ടോയ്ക്ക് താഴെ അനുശ്രീ ഇട്ട കമന്റ് അല്പം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. അതിന്റെ ചുവടു പിടിച്ച് രസകരമായ കമന്റുകളുമായി ആരാധകരും എത്തുന്നു.
ഡിസംബറിനെ സ്വാഗതം ചെയ്തുകൊണ്ട് അദിതി പങ്കുവച്ച ഫോട്ടോകളാണ് വിഷയം. വിഷ്ണു സന്തോഷ് പകര്‍ത്തിയ ചിത്രങ്ങളില്‍ ബ്ലാക്ക് കോട്ടും സ്യൂട്ടും ധരിച്ച് അല്പം ഗ്ലാമറസ്സ് ആയിട്ടാണ് അദിതിയെ കാണുന്നത്. ഡീപ് നെക്കുള്ള കോട്ടിന്റെ ബട്ടണ്‍ അദിതി അഴിക്കാന്‍ ഒരുങ്ങുന്നത് പോലെയാണ് ആദ്യത്തെ ഒരു ചിത്രം. അതുകൊണ്ട് തന്നെ പോസ്റ്റിന് താഴെ ‘വേണ്ട വേണ്ട വേണ്ട’ എന്ന കമന്റുമായി അനുശ്രീ എത്തി.
ദേഷ്യം നിറഞ്ഞ മുഖമുള്ള ഇമോജിയാണ് അതിന് അദിതി രവിയുടെ റിപ്ലേ. വേണ്ട വേണ്ട വേണ്ട എന്ന് അനുശ്രീ പറയുമ്പോള്‍, വേണം വേണം വേണം എന്ന് പറയുന്ന ആരാധകരെയും കമന്റില്‍ കാണാം. അനുശ്രീയ്ക്ക് അസൂയ കൊണ്ടാണെന്നാണ് മറ്റൊരു ആരാധകന്റെ അഭിപ്രായം. കില്ലര്‍ ലുക്കാണ് എന്ന് പറഞ്ഞ് നടി സാധിക വേണുഗോപാലും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.
ഗേള്‍ നെക്‌സ്റ്റ് ഡോര്‍ എന്ന ഇമേജില്‍ കണ്ടിരുന്ന അദിതിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ആരാധകരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. റോസ് ആന്‍സ് ആണ് അദിതി ധരിച്ചിരിയ്ക്കുന്ന വേഷം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. വൃന്ദ എസ് കെ ഹെയര്‍സ്‌റ്റൈലും, ശ്രീഗേഷ് വസന്‍ മേക്കപ്പും ചെയ്തിരിയ്ക്കുന്നു.