FeaturedKeralaNewsTrending

കള്ളന് കേരളത്തിൻ്റെ സല്യൂട്ട്, സമൂഹമാധ്യമങ്ങളിൽ താരമായി അടയ്ക്കാ രാജു

കോട്ടയം: 28 വർഷത്തെ നിയമയുദ്ധത്തിനു ശേഷം നീതി നടപ്പിലാകുമ്പോൾ അഭയക്കേസിൽ നിർണ്ണായക ദൃക്സാക്ഷി മൊഴി നൽകിയ അടയ്ക്കാ രാജുവെന്ന പഴയ കള്ളൻ സോഷ്യൽ മീഡിയയിൽ വൻ താരമായി മാറിയിരിയ്ക്കുകയാണ്.

“കായംകുളം കൊച്ചുണ്ണിക്ക് ശേഷം കേരളക്കര ആഘോഷമാക്കുന്ന താരമാണ് രാജുവേട്ടാ നിങ്ങൾ, എല്ലാവരും പച്ചക്കള്ളം പറഞ്ഞപ്പോൾ പള്ളിയിൽ മോഷ്ടിക്കാൻ പോയ രാജു അണ്ണൻ മാത്രം സത്യം പറഞ്ഞു. ഈ ക്രിസ്തുമസിലെ എന്റെ യേശു അണ്ണൻ തന്നെ.. മലയാളിക്ക് ഇനി നിങ്ങൾ രാജുഭായും രാജുവേട്ടനുമാണ്. നിങ്ങളെ പേരിന് മുന്നിൽ എങ്ങനെയാണ് മനുഷ്യാ ചെറുത് എന്ന അടയാളത്തിൽ പലരും ഉപയോഗിക്കുന്ന “അടയ്ക്ക’ എന്ന വാക്ക് ഉപയോഗിക്കുക.

അഭയക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കിയതിനു പിന്നാലെ സമൂഹമാധ്യമത്തിൽ നിറഞ്ഞ വാക്കുകളാണിത്. ഇതിന് പിന്നാലെ പ്രൊഫൈൽ ചിത്രങ്ങൾ തന്നെ മാറ്റി അഭയക്കേസിലെ സാക്ഷി രാജുവിന് പിന്തുണ നൽകുകയാണ് മലയാളികൾ. കേരളം നടുങ്ങിയ പീഡനക്കേസുകളിൽ പോലും കൂറുമാറുന്ന സാക്ഷികൾക്ക് രാജു മാതൃകയാവണമെന്നും ചിലർ ഓർമിപ്പിക്കുന്നു. രാജു മാധ്യമങ്ങളോട് പറഞ്ഞ ജീവിതകഥയും വൈറലാണ്.

53 സെന്റ് കോളനിയിലാ ഞാൻ താമസം. എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ 5 പൈസ കൂടി ആരുടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഇത്രയും വളർത്തിയിട്ട് പെട്ടെന്ന് അവർ ഇല്ലാതായാലുള്ള അവസ എന്തായിരിക്കും? ഞാൻ എന്റെ പെൺമക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിന്റെ അപ്പന്റെ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എന്റെ കുഞ്ഞിന് നീതി ലഭിച്ചു . ഞാൻ ഹാപ്പിയാണ്.’ – രാജു പറഞ്ഞു.

കേരളം കണ്ട ഏറ്റവും “സത്യസന്ധനായ
കള്ളൻ’, ദൈവം കള്ളനായി അന്ന് അവതരിച്ചു.. അടയ്ക്കാ രാജുചേട്ടന് സല്യൂട്ട്. എന്നിങ്ങനെയാണ് പതിറ്റാണ്ടുകൾ മുറുകെ പിടിച്ച് സത്യത്തിന് സൈബർ ലോകം നൽകുന്ന അടിക്കുറിപ്പ്. കോടികൾ നൽകാമെന്ന് പറഞ്ഞ് വിലപേശിയിട്ടും അതിൽ വീഴാതെ സിസൂർ അഭയയെ സ്വന്തം മകളാണെന്ന് കണ്ട് സത്യത്തിന് വേണ്ടി ഉറച്ചുനിന്നു രാജു.

രാജുവിനായി കവിതയെഴുതിയാണ് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ആദരവർ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker