News
നടി വിജയശാന്തി ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: നടി വിജയശാന്തി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞയാഴ്ചയാണ് വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചത്. ബിജെപിയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ആളാണു വിജയശാന്തി. പിന്നീട് ടിആര്‍സിലെത്തിയ ഇവര്‍ 2014ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രശസ്ത നടി ഖുശ്ബു ഈയിടെയാണു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News