കൊച്ചി:ഒരു കാലത്ത് മറ്റ് ഭാഷകളില്‍ നിന്നുമുള്ള നിരവധി നടിമാര്‍ മലയാള സിനിമയില്‍ സാധാരണയായിരുന്നു.അങ്ങനെ വരുന്നവരില്‍ എല്ലാവര്‍ക്കും ശക്തമായൊരു സാന്നിധ്യമായി മാറാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചിലര്‍ മലയാളികള്‍ എന്നെന്നും ഓര്‍ത്തുവെക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചവരാണ്. അത്തരത്തില്‍ മലയാളികള്‍ എന്നും ഓര്‍ത്തിവെക്കുന്ന നടിയാണ് പ്രേമ. മോഹന്‍ലാലിന്റേയും ജയറാമിന്റേയും നായികയായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് പ്രേമ.
മോഹന്‍ലാല്‍ നായകനായ ദ പ്രിന്‍സ് ആയിരുന്നു പ്രേമയുടെ ആദ്യത്തെ മലയാളം ചിത്രം.പിന്നീട് ജയറാം ചിത്രമായ ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലും നായികയായെത്തി. ഇപ്പോഴിതാ പ്രേമയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. പ്രേമ വിവാഹതിയാകുന്നുവെന്നും പ്രേമ അര്‍ബുദത്തെ അതിജീവിച്ചുവെന്നുമെല്ലാമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ. ഈ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് പ്രേമ ഇപ്പോള്‍.
സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പ്രേമ. 2017ലാണ് അവസാനമായി അഭിനയിച്ചത്. കന്നട ചിത്രത്തിലായിരുന്നു അവസാനം അഭിനയിച്ചത്. മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട് പ്രേമ. ധര്‍മ്മ ചക്രത്തിലൂടെയാണ് പ്രേമ തെലുങ്കിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തിയിരുന്നു. 2006ലായിരുന്നു പ്രേമയുടെ വിവാഹം. സോഫ്റ്റ് വെയര്‍ വ്യവസായിയും കമ്പ്യൂട്ടർ എഞ്ചിനീയറുമായ ജീവന്‍ അപ്പാച്ചുവായിരുന്നു ഭര്‍ത്താവ്.
എന്നാല്‍ പത്ത് വര്‍ഷത്തെ ദാമ്ബത്യ ബന്ധത്തിന് 2016ല്‍ പ്രേമ അവസാനമിട്ടു. പ്രേമയുടെ വിവാഹ മോചന വാര്‍ത്ത മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു അന്ന്. നാളുകള്‍ക്ക് ശേഷം പ്രേമ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 44കാരിയായ പ്രേമ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് പ്രേമ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യഗ്ലിറ്റ്‌സാണ് പ്രേമ വാര്‍ത്ത നിഷേധിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ബുദ ബാധിതയായിരുന്നുവെന്നതും വ്യാജ വാര്‍ത്തയായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.
90കളിലെ തിരക്കേറിയ നടിയായിരുന്നു പ്രേമ. കന്നട സിനിമയിലെ മിന്നും താരം. കന്നട ചിത്രമായ സവ്യസാച്ചിയായിരുന്നു അരങ്ങേറ്റ ചിത്രം. പിന്നീട് ഓമിലൂടെ മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. 1995ലായിരുന്നു ആദ്യ സിനിമയും സംസ്ഥാ ചലച്ചിത്ര പുരസ്‌കാരവും നേടിയത്. തൊട്ടടുത്ത വര്‍ഷം 1996ലാണ് താരം മലയാളത്തിലെത്തുന്നത്. തൊട്ടു പിന്നാലെ തെലുങ്കിലേക്കും എത്തി. ഇതിന് ശേഷമാണ് പ്രേമ തമിഴില്‍ അരങ്ങേറുന്നത്.
അവസാനമായി അഭിനയിച്ചത് 2017 ല്‍ പുറത്തിറങ്ങിയ ഉപേന്ദ്ര മാട്ടെ ബാ ആയിരുന്നു. ചിത്രത്തില്‍ ചെറിയൊരു വേഷമായിരുന്നു പ്രേമയുടേത്. അവസാനമായൊരു മുഴുനീള വേഷം ചെയ്തത് 2009ലായിരുന്നു. മലയാളം, കന്നട, തെലുങ്ക്, തമിഴ് ഭാഷകളിലെല്ലാം ഹിറ്റ് ചിത്രങ്ങളുണ്ട് പ്രേമയുടെ പേരില്‍. ദക്ഷിണേന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ വിഷ്ണു വര്‍ധന്‍, വെങ്കടേഷ്, രമേഷ് അരവിന്ദ്, മോഹന്‍ലാല്‍, ജഗപതി ബാബു, കൃഷ്ണ, മാധവന്‍, ജയറാം തുടങ്ങിയവരുടെ ഒക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്.