EntertainmentKeralaNews

നടി മൈഥിലി വിവാഹിതയായി; വരൻ സമ്പത്ത്

കൊച്ചി:നടി മൈഥിലി വിവാഹിതയായി.ആർക്കിടെക്റ്റായ സമ്പത്താണ് വരൻ.വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.വൈകിട്ട് കൊച്ചിയിൽ സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും.

https://www.instagram.com/p/Cc4RQFbJNJQ/?igshid=YmMyMTA2M2Y=

ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.

https://www.instagram.com/reel/Cc4NSqUpKne/?igshid=YmMyMTA2M2Y=

കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

https://www.instagram.com/p/Cc4NkHVp4vw/?igshid=YmMyMTA2M2Y=

ലോഹം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി വരുന്ന ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker