‘വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുളള ഉത്തരമിതാ’: വെളിപ്പെടുത്തി മാളിക കൃഷ്ണദാസ്
വിവാഹം തീരുമാനിച്ചതായി നടിയും നര്‍ത്തികയുമായ മാളവിക കൃഷ്ണദാസ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. അഭിനയം, വിദ്യഭാസം, കരിയര്‍ എന്നിവയെക്കുറിച്ചും താരം പ്രതികരിച്ചു.
മുന്‍പ് ഒരു വീഡിയോയില്‍ താന്‍ സിംഗിള്‍ ആണെന്ന് മാളവിക പറഞ്ഞിരുന്നു. എന്നാല്‍ അതിപ്പോള്‍ മാറിയെന്ന് താരം വ്യക്തമാക്കിയിരുന്നു. ”സിംഗിള്‍ ആണോ കമ്മിറ്റഡ് ആണോ, കല്യാണം എന്നാണ് ഭാവി വരനെക്കുറിച്ചുളള സങ്കല്‍പ്പം അങ്ങനെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. അതിനുളള ഉത്തരമാണ് തരാന്‍ പോകുന്നത്.
ഞാനിപ്പോള്‍ കമ്മിറ്റഡ് ആണ്. ലൗവ് റിലേഷന്‍ഷിപ്പ് ഒന്നുമില്ല. അറേഞ്ചഡ് ആണ്. ഒരു വിവാഹാലോചന വന്നു. കുടുംബത്തിന് കുഴപ്പമില്ല എന്നു തോന്നി. എനിക്കും അങ്ങനെ തോന്നി. എനിക്ക് അറിയുന്ന ആളായിരുന്നു ആരാണ്, എന്താണ് എപ്പോഴാണ് എന്നൊക്കെ പിന്നീട് പറയും”-മാളവിക പറഞ്ഞു. നിലവില്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദാനന്തരബിരുദം ചെയ്യുകയാണ് മാളവിക. മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്.