Entertainment
തിഹാര്‍ ജയിലില്‍ ജാമും ജെല്ലിയും ഉണ്ടാക്കി നടി ലീന മരിയാ പോള്‍
ന്യൂഡല്‍ഹി: തട്ടിപ്പുകേസില്‍ ശിക്ഷയനുഭവിക്കുന്ന നടി ലീനാ മരിയാ പോള്‍ തിഹാര്‍ ജയിലില്‍ ജാമും ജെല്ലിയും ഉണ്ടാക്കാന്‍ പഠിക്കുന്നു. സ്ത്രീകള്‍ക്കുള്ള നൈപുണി പരിശീലന പരിപാടിയുടെ ഭാഗമായാണ് ലീന പരിശീലനം നേടുന്നത്.
ജാം-ജെല്ലി നിര്‍മാണത്തിനു പുറമെ, സംഗീതം, നൃത്തം, യോഗ, അച്ചാര്‍ നിര്‍മാണം, നെയില്‍ ആര്‍ട്ട്, മേക്കപ്പ് തുടങ്ങിയ പരിശീലപരിപാടികളിലും ലീന പങ്കെടുക്കുന്നുണ്ട്.
അധികൃതര്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരികപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ടെന്ന് ജയിലധികൃതര്‍ പറഞ്ഞു.
അന്താരാഷ്ട്ര വനിതാദിനത്തില്‍ മറ്റ് അന്തേവാസികള്‍ക്കൊപ്പം അവര്‍ സംഘനൃത്തം അവതരിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. ലീനയുടെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ഇതേ കേസില്‍ ശിക്ഷയനുഭവിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News