’12 ദിവസം കൂടെ വന്നാല്‍ ഫ്‌ളാറ്റും കാറും 10 ലക്ഷവും തരാം’; ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തല്‍
![](https://breakingkerala.com/wp-content/uploads/2025/02/Gayatri-Gupta-780x470.jpg)
സിനിമയുടെ ഗ്ലാമറിന്റേയും ആഘോഷത്തിന്റേയുമെല്ലാം പിന്നിലെ ലോകം പലപ്പോഴും ഭയപ്പെടുത്തുന്നതാകും. സിനിമയില്‍ ബന്ധങ്ങളും വേരുകളുമില്ലാതെ കടന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ കഥകള്‍ ഭീതിപ്പെടുത്തുന്നതാണ്. ഈയ്യടുത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിലുണ്ടായ തുറന്നു പറച്ചിലുകള്‍ അമ്പരപ്പിക്കുന്നതായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മറ്റ് ഭാഷകളിലും തുറന്നു പറച്ചിലുകളുണ്ടായി. ഇങ്ങനെ ആരോപണവിധേയരാവരില്‍ പ്രമുഖരും ഉണ്ടായിരു്‌നനു. ബാഹുബലി, പുഷ്പ തുടങ്ങി ഹിറ്റ് സിനിമകളുടെ നൃത്ത സംവിധായകന്‍ ജാനി മാസ്റ്ററിനെതിരെ പരാതിയുമായി യുവതി രംഗത്ത് വന്നത് വലിയ വാര്‍ത്തയായി മാറിയിരുന്നു. നേരത്തേയും തെലുങ്ക് സിനിമയില്‍ നടിമാര്‍ നേരിടുന്ന ചൂഷണങ്ങള്‍ പലരും തുറന്ന് പറഞ്ഞിരുന്നു.
ഈയ്യടുത്ത് നടി ഗായത്രി ഗ്പുത തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഷോര്‍ട്ട് ഫിലിമുകളിലൂടേയും സിനിമകളിലൂടേയും കയ്യടി നേടിയ നടിയാണ് ഗായത്രി ഗുപ്ത. സായ് പല്ലവിയ്‌ക്കൊപ്പം ഫിദയില്‍ അഭിനയിച്ചിരുന്നു ഗായത്രി. താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറുകയായിരുന്നു.
‘തെലുങ്കില്‍ ഞാന്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇടയ്ക്ക് ബോളിവുഡില്‍ നിന്നും എനിക്ക് ചില ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഹിന്ദിയില്‍ നിന്നുള്ള ചിലര്‍ എന്നോട് അപമര്യാദയായി പെരുമാറി. മാത്രമല്ല 12 ദിവസം അവരുടെ കൂടെ ചിലവഴിച്ചാല്‍ ഫ്ലാറ്റും കാറും ഉള്‍പ്പെടെ പത്തുലക്ഷം രൂപ നല്‍കുമെന്നും പറഞ്ഞു. ഇതിനെ കുറിച്ച് ആരോട് എന്ത് പറയണം എന്നറിയാതെയാണ് താന്‍ അവിടെ നിന്നും തിരികെ വന്നതെന്നാണ്’ എന്നാണ് ഗായത്രിയുടെ വെളിപ്പെടുത്തല്‍.
തന്റെ വിവാദ പ്രസ്താനവകളിലൂടേയും ഗായത്രി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. നേരത്തെ ബിഗ് ബോസ് ഷോ നിര്‍ത്തിവെക്കണമെന്ന് ഗായ്ത്രി പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും തനിക്ക് ഓഫര്‍ വന്നിരുന്നുവെന്നും എന്നാല്‍ താനത് നിരസിച്ചിരുന്നുവെന്നുമാണ് ഗായത്രി അന്ന് പറഞ്ഞത്.
കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമയില്‍ മാത്രമല്ല സീരിയലുകളിലും നടക്കുന്നതാണെന്നാണ് പലരുടേയും വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നുണ്ട്. പലപ്പോഴും സിനിമാ ലോകത്ത് ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വരുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള ദുരനുഭവങ്ങളുണ്ടാകുന്നത്. എന്നാല്‍ താരങ്ങളുടെ മക്കള്‍ക്ക് പോലും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വരുന്നുണ്ടെന്നാണ് വസ്തുതയാണ്. ഇത് വ്യക്തമാക്കുന്നതായിരുന്നു തനിക്കുണ്ടായ അനുഭവം നടി വരലക്ഷ്മി ശരത്കുമാര്‍ തുറന്ന് പറഞ്ഞത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ പല പ്രമുഖര്‍ക്കെതിരേയും തുറന്ന് പറച്ചിലുകളുണ്ടായിരുന്നു. സിദ്ധീഖ്, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ തുടങ്ങിയവര്‍ ആരോപണവിധേയരായിരുന്നു. അതേസമയം സ്ത്രീകള്‍ മാത്രമല്ല കാസ്റ്റിംഗ് കൗച്ചിന് വിധേയരാകുന്നതെന്നതും വസ്തുതയാണ്. ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗും ആയുഷ്മാന്‍ ഖുറാനയും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞവരാണ്.