EntertainmentKeralaNews

അഭിനയിയ്ക്കാൻ വിളിച്ചു, മകൻ്റെ പ്രായമുള്ള നിർമ്മാതാവ് ശരീരത്തിന് വിലയിട്ടത് 50000, ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാർമ്മിള

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു. പ്രശസ്തിയ്‌ക്കൊപ്പം ഏറെ വിവാദവും താരത്തിനൊപ്പമുണ്ടായിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷം ചാര്‍മിള മലയാള സിനിമയിലേക്ക് മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രത്തിലൂടെ തിരിച്ചുവരവ് നടത്തി.

അമ്മ വേഷമാണെങ്കില്‍ക്കൂടിയും മികച്ച അവസരങ്ങളൊന്നും തനിക്ക് ലഭിച്ചില്ലെന്ന് നടി പറയുന്നു. ഒരുകാലത്ത് സ്ഥിരമായി ഒരേ ടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചിരുന്നത്. കാബൂളിവാലയിലൂടെയായിരുന്നു അത് മാറിയതെന്നും താരം പറയുന്നു. തന്റെ ഇടവേളയ്ക്ക് കൃത്യമായ കാരണങ്ങളുണ്ടായിരുന്നുവെന്നും അഭിമുഖത്തില്‍ ചാര്‍മിള വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് ചില വേഷങ്ങള്‍ ചെയ്യാറുണ്ട്. വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ഉണ്ണി മുകുന്ദന്റെ അമ്മയായി അഭിനയിച്ചിരുന്നു. പുതിയ സിനിമയില്‍ അഭിനയിക്കാന്‍ കോഴിക്കോട് എത്തിയപ്പോള്‍ നേരിട്ട ലൈംഗിക ഭീഷണിയെ കുറിച്ച് ചാര്‍മിള ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ചര്‍ച്ചയാകുകയാണ്.

ചാര്‍മിള എന്ന് പറയുമ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് എന്നും കാബൂളിവാലയിലും കേളിയിലും ധനത്തിലുമെല്ലാം കണ്ട മുഖമാണ്. ഇന്ന് 48 വയസായിരിക്കുന്നു. അതിന്റേതായ മാറ്റങ്ങള്‍ എന്നിലുണ്ടാകുമെന്ന് ചാര്‍മിള അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ധനം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ ചാര്‍മിള എത്തിയത്.

മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്ണില്‍ അഭിനയിക്കുമ്പോള്‍ ചാര്‍മിളയ്ക്ക് പരീക്ഷാ സമയം ആയിരുന്നു. ഷൂട്ടിങ് സെറ്റിലിരുന്ന് പഠിച്ചതെല്ലാം അവര്‍ അടുത്തിടെ പറഞ്ഞിരുന്നു. കെ ബാലാജി വഴിയാണ് ചാര്‍മിള സിനിമയിലെത്തിയത്. നടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നു ബാലാജിയും ശിവാജി ഗണേശനുമെല്ലാം. ഇന്ന് അച്ഛനില്ല. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുവെന്നും ചാര്‍മിള പറയുന്നു.

സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് ഇനി ഇഷ്ടപ്പെടുന്നത്. വിക്രമാദിത്യനിലെ അമ്മ ക്യാരക്ടര്‍ കുറച്ചേയുണ്ടായിരുന്നുള്ളൂ. ഗ്രാനി എന്ന സിനിമയില്‍ അമ്മൂമയായും വേഷമിട്ടു. മലയാള സിനിമയില്‍ തുടക്കത്തില്‍ ഏകദേശം സമാനമായ വേഷങ്ങളാണ് ലഭിച്ചത്. അല്‍പ്പം വ്യത്യസ്തമായ കഥാപാത്രം കിട്ടിയത് കാബൂളിവാലയിലാണെന്നും ചാര്‍മിള പറയുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളേയായിട്ടുള്ളൂ വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ഇടയ്ക്ക് തമിഴ് സിനിമകള്‍ ചെയ്തിരുന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് ചാര്‍മിള. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദവുമുണ്ട്. 1995ല്‍ മലയാള നടന്‍ കിഷോര്‍ സത്യയെ ചാര്‍മിള വിവാഹം ചെയ്തിരുന്നു. നാല് വര്‍ഷത്തിന് ശേഷം പിരിഞ്ഞു. പിന്നീട് 2006ല്‍ മറ്റൊരു വിവാഹം ചെയ്തു. ഒരു മകനുണ്ട്.

രണ്ടാമത്തെ വിവാഹ ബന്ധം 2014ല്‍ ചാര്‍മിള വേര്‍പ്പെടുത്തി. ഇപ്പോള്‍ മകനൊപ്പം ചെന്നൈയിലാണ് താമസം. അടുത്തിടെ അവര്‍ക്ക് നേരിട്ട ദുരനുഭവം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ചാര്‍മിള. മലയാള സിനിമയില്‍ അമ്മ വേഷം ചെയ്യാന്‍ ക്ഷണം ലഭിച്ചിരുന്നു, കോഴിക്കോട് വച്ചായിരുന്നു ഷൂട്ടിങ്. മൂന്ന് പേര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. മൂന്നു പേര്‍ക്കും ഏകദേശം 24 വയസേ കാണുകയുള്ളൂവെന്നും ചാര്‍മിള പറയുന്നു.

നിര്‍മാതാക്കള്‍ ആദ്യം ചേച്ചി എന്നൊക്കെയാണ് വിളിച്ചിരുന്നത്. മൂന്ന് ദിവസത്തിന് ശേഷം അവര്‍ എന്റെ സഹായിയെ സമീപിക്കുകയും ലൈംഗിക ആവശ്യം നിറവേറ്റിയാല്‍ 50,000 രൂപ തരാമെന്നും പറഞ്ഞു. പിന്നീട് അവരുമായി സംസാരിച്ചപ്പോള്‍ മൂന്നില്‍ ഒരാളെ തിരഞ്ഞെടുക്കാനും അയാളുമായി സെക്‌സ് ചെയ്യണമെന്നും എന്നോട് മുഖത്തുനോക്കി ആവശ്യപ്പെട്ടുവെന്നും ചാര്‍മിള പറയുന്നു.

ഏകദേശം അവരുടെ പ്രായം വരുന്ന മകനുണ്ടെനിക്ക്. അവരുടെ അമ്മയാകാനുള്ള പ്രായമുണ്ട്. ഇക്കാര്യങ്ങളെല്ലാം അവരോട് പറഞ്ഞെങ്കിലും മൂന്നു പേരും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ചാര്‍മിള വിശദീകരിക്കുന്നു. പിന്നെ അവിടെ നിന്നില്ല. വിമാനത്തില്‍ വേഗം ചെന്നൈയിലേക്ക് പോന്നുവെന്നും ചാര്‍മിള പറയുന്നു. കരാര്‍ ഒപ്പുവയ്ക്കാതെ ഷൂട്ടിങിന് പോയതിനാല്‍ നിയമ നടപടി സ്വീകരിക്കാന്‍ സാധിച്ചില്ല. സിനിമാ രംഗത്തുള്ള വനിതകള്‍ നേരിടുന്ന വെല്ലുവിളികളും ചാര്‍മിള അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker