FeaturedHome-bannerKeralaNews

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല’; ടവര്‍ ലൊക്കേഷനിലൂടെ ആളെ കണ്ടെത്താമെന്ന് വിചാരണക്കോടതി

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയുടെ കൈവശമിരിക്കെ ആക്‌സസ് ചെയ്യപ്പെട്ടെന്ന ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ പ്രതികരണവുമായി വിചാരണക്കോടതി. താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് പറഞ്ഞു. മെമ്മറി കാര്‍ഡിട്ട് പരിശോധിച്ച വിവോ ഫോണ്‍ ഉടമയെ കണ്ടെത്തിയോ എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ എളുപ്പത്തില്‍ ആളെ കണ്ടെത്താമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

ജഡ്ജി ദൃശ്യങ്ങള്‍ കണ്ടു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല. ദൃശ്യങ്ങള്‍ കാണണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പല തവണ തന്നോട് ചോദിച്ചിരുന്നു. എനിക്ക് കാണേണ്ട എന്നാണ് പറഞ്ഞത്. ഇലക്ട്രോണിക് ഡിവൈസുകള്‍ ഓപ്പറേറ്റ് ചെയ്തത് പ്രോസിക്യൂഷനും ലാബ് അധികൃതരും മാത്രമാണ്,’ വിചാരണക്കോടതി പ്രതികരിച്ചു. തുടരന്വേഷണം എവിടെ വരെയായി എന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.

കൊച്ചി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ആദ്യരൂപമാണ്‌ തിങ്കളാഴ്‌ച ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയിൽ നൽകുക. മെമ്മറി കാർഡ്‌ അങ്കമാലി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ 2017 ഫെബ്രുവരി ഇരുപത്തഞ്ചിനാണ്‌ ആദ്യം ഹാജരാക്കിയത്‌. ഫെബ്രുവരി 27ന്‌ ഫോറൻസിക്‌ പരിശോധന നടത്തി. റിപ്പോർട്ട്‌ മാർച്ച്‌ മൂന്നിന്‌ ലഭിച്ചു. ഈ റിപ്പോർട്ടിനായി ഫോറൻസിക്‌ ലാബിൽ രൂപപ്പെടുത്തിയ ഫോറൻസിക്‌ ഇമേജിന്റെ ക്ലോൺഡ്‌ കോപ്പി (തനിപ്പകർപ്പ്‌), മിറർ ഇമേജ്‌(പൂർണപകർപ്പ്‌) എന്നിവ ഹാജരാക്കാനാണ്‌ ഹൈക്കോടതി ഉത്തരവ്‌.

അന്നുലഭിച്ച ഹാഷ്‌ വാല്യു ഇതിലുണ്ടാകും. ഈ ഫോറൻസിക്‌ ഇമേജിൽ മാറ്റം വന്നിട്ടുണ്ടോയെന്നും റിപ്പോർട്ട്‌ പരിശോധിച്ചാൽ വ്യക്തമാകും. ഹാഷ്‌ വാല്യുവിൽ മാറ്റമുണ്ടായിട്ടുണ്ട്‌ എന്ന്‌ വ്യക്തമാക്കുന്ന ഫോറൻസിക്‌ റിപ്പോർട്ട്‌, അന്വേഷണസമയം മൂന്നാഴ്‌ച നീട്ടണമെന്ന ഹർജിയ്‌ക്കൊപ്പം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്‌. ഫോറൻസിക്‌ ഇമേജിന്റെ പകർപ്പുകൾക്ക്‌ അന്വേഷകസംഘം ശനിയാഴ്‌ച തിരുവനന്തപുരം ഫോറൻസിക്‌ ലാബിനെ സമീപിക്കും.

ഇമേജ്‌ തയ്യാറാക്കാൻ റൈറ്റ്‌ ബ്ലോക്കർ ഫോറൻസിക്‌ ലാബുകളിൽ സാധാരണഗതിയിൽ ഫോറൻസിക്‌ ഇമേജുകൾ സൃഷ്ടിക്കുന്നത്‌ റൈറ്റ്‌ ബ്ലോക്കർ എന്ന ഉപകരണം ഉപയോഗിച്ചാണ്‌. പെൻഡ്രൈവിന്റെ മാതൃകയിലുള്ള ഇതുപയോഗിച്ച്‌ മൈമ്മറി കാർഡ്‌ പരിശോധിച്ചാൽ ഹാഷ്‌ വാല്യുവിന്‌ മാറ്റം സംഭവിക്കില്ല. ഇതിലൂടെ ലഭിക്കുന്ന ഫോറൻസിക്‌ ഇമേജിൽനിന്നാണ്‌ ഹാഷ്‌ വാല്യു കണക്കാക്കുക. തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാർ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ അന്തിമറിപ്പോർട്ട് തയ്യാറായിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ക്ലോൺഡ് കോപ്പിയും മിറർ ഇമേജും തിരുവനന്തപുരം ഫോറൻസിക് ലാബിൽനിന്ന് കിട്ടാനുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ലാബിൽനിന്ന് പരിശോധനാഫലം സ്വീകരിക്കാൻ ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കാനും റിപ്പോർട്ട് വിചാരണക്കോടതിയിൽ മുദ്രവച്ച കവറിൽ ഹാജരാക്കാനും കോടതി നിർദേശിച്ചു.

കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി ചോദിച്ച് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി അറിയിച്ചു. അതിന്‌ മൂന്നാഴ്ചകൂടി സമയം വേണം. മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ ആരോപണം പരിശോധിക്കേണ്ടതുണ്ടെന്നും ഹർജിയിൽ പറഞ്ഞു.

ശ്രീലേഖ പറഞ്ഞതിന് കേസുമായി എന്താണ് ബന്ധമെന്നും എന്ത് പ്രാധാന്യമാണ്‌ ഉള്ളതെന്നും കോടതി ആരാഞ്ഞു. പ്രോസിക്യൂഷൻ വീണ്ടും വീണ്ടും സമയം നീട്ടി ചോദിക്കുകയാണെന്നും കോടതി പരാമർശിച്ചു.തുടരന്വേഷണത്തിന് അനുവദിച്ച സമയം വ്യാഴാഴ്ച അവസാനിച്ചതിനാലാണ് ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിച്ചത്. ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

ഫോണിനായി
സിഡിആർ
പരിശോധന നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ കസ്‌റ്റഡിയിലിരുന്ന മെമ്മറി കാർഡ്‌ അനധികൃതമായി തുറക്കാൻ ഉപയോഗിച്ച വിവോ ഫോണിനായി അന്വേഷണം ഊർജിതമാക്കി. സംശയമുള്ളവരുടെ ഫോണുകളുടെ സിഡിആർ (കോൾ ഡീറ്റെയിൽസ്‌ റെക്കോഡ്‌) പരിശോധിക്കാനാണ്‌ ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

വിചാരണക്കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ 2021 ജൂലൈ 19നാണ്‌ മെമ്മറി കാർഡ്‌ അവസാനം തുറന്നത്‌. ഈ ഫോണുകളിൽ ഏതെങ്കിലും കലൂരിലെ വിചാരണക്കോടതിയുടെ പരിധിയിൽ ഉണ്ടായിരുന്നോ എന്നാണ്‌ പരിശോധിക്കുന്നത്‌.  ട്രഷറിയുടെ സുരക്ഷാമുറിയിൽ സൂക്ഷിച്ച മെമ്മറി കാർഡ്‌ വിചാരണക്കോടതിയിൽ എത്തിച്ച ദിവസമാണ്‌ വിവോ ഫോണിൽ ഉപയോഗിച്ചതെന്നാണ്‌ ഫോറൻസിക്‌ റിപ്പോർട്ടിലെ സൂചന

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker