ആലുവയിൽ പോയി അബോർഷൻ ; എന്തെങ്കിലും ആയിക്കോട്ടെയെന്ന് കരുതി:ഭാവന
കൊച്ചി:സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റ്പ്പൂപ്പക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ തിരിച്ചെത്തിയ ഭാവനയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി ഭാവനയെ തേടി സിനിമകളെത്തി. നടികർ ആണ് ഭാവനയുടെ പുതിയ ചിത്രം. ടൊവിനോ തോമസ് നായകനാകുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്ന ജീൻ പോൾ ലാൽ ആണ്. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.
പിന്നീട് മലയാളത്തിലെ മുൻനിര നായിക നടിയായി ഭാവന മാറി. തമിഴിലും തെലുങ്കിലും കന്നഡയിലും ഭാവനയ്ക്ക് തിരക്കേറി. സിനിമാ രംഗത്ത് നിന്നുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഭാവനയിപ്പോൾ.നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്.
സിനിമയിൽ വന്ന ശേഷം ആദ്യമായി വാങ്ങിയ വിലപിടിപ്പുള്ള സാധനം എന്തെന്ന ചോദ്യത്തിന് ഭാവന മറുപടി നൽകി. ആ സമയത്ത് അച്ഛനായിരുന്നു പൈസയുടെ കാര്യങ്ങൾ നോക്കിയത്. പതിനഞ്ച് വയസിലാണ് സിനിമയിലേക്ക് വന്നത്. അന്ന് എനിക്കൊരു ഫോൺ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വാങ്ങിച്ച് തന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഫോൺ വാങ്ങിയെന്നും ഭാവന ഓർത്തു.
തന്നെക്കുറിച്ച് വന്നതിൽ ഞെട്ടിച്ച ഗോസിപ്പുകളെ പറ്റി ഭാവന സംസാരിച്ചു. ഞാൻ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ പറ്റാത്ത പലതും കേട്ടിട്ടുണ്ട്. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു എന്നൊക്കെ വന്നു. കരിയർ തുടങ്ങി ഒന്ന് രണ്ട് വർഷത്തിനുള്ളിൽ കേൾക്കുമ്പോൾ എന്തായിതെന്ന് തോന്നും. ആലുവയിൽ അബോർഷൻ ചെയ്തു, കൊച്ചിയിൽ അബോർഷൻ ചെയ്തു, ചെന്നെെയിൽ അബോർഷൻ ചെയ്തു എന്നൊക്കെ.
ഞാനെന്താ പൂച്ചയോ. ആരെങ്കിലും ചോദിച്ചാൽ ചെയ്തൂ എന്നങ്ങ് വിചാരിക്കുക. ഇനി അതേക്കുറിച്ച് ചോദിക്കരുതെന്ന് പറയും. ഒരു സമയത്ത് ഞാനും അനൂപേട്ടനും ( അനൂപ് മേനോൻ കല്യാണം കഴിഞ്ഞെന്ന് വരെ വന്നു. കല്യാണം കഴിഞ്ഞു, മുടങ്ങി, ഡിവോഴ്സായി, തിരിച്ച് വന്നു എന്നൊക്കെ കേട്ട് അവസാനം എന്തെങ്കിലും ആയിക്കോട്ടെയെന്ന് താൻ കരുതിയെന്നും ഭാവന വ്യക്തമാക്കി. താൻ സീരിയസായ വ്യക്തിയല്ലെന്നും ഭാവന വ്യക്തമാക്കി.
ഞാൻ സീരിയസാകണമൊന്നൊക്കെ വിചാരിക്കും. പക്ഷെ ഞങ്ങൾ (നടികർ സിനിമ സഹപ്രവർത്തകർ) കുറേ നാളുകളായുള്ള ഗ്യാങ്ങാണ്. ഇനിയിപ്പോൾ ഞാൻ ശരിക്കും ഇന്റലക്ച്വൽ ആയാലും അവരുടെ അടുത്തൊന്നും ഒരു കാര്യവും ഇവരുടെയടുത്തൊന്നും കാര്യമില്ലെന്നും ഭാവന ചിരിച്ച് കൊണ്ട് പറഞ്ഞു. മെയ് മൂന്നിനാണ് ഭാവനയുടെ പുതിയ ചിത്രം നടികർ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ കന്നഡ സിനിമാ രംഗത്തും ഭാവന സജീവമാണ്. മലയാളത്തിൽ നിന്ന് മാറി നിന്നപ്പോഴും ഭാവന കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.