അനുപമ പരമേശ്വരൻ നടനെ വിവാഹം കഴിയ്ക്കുന്നു, വാർത്തയിൽ പ്രതികരിച്ച് കുടുംബം
കൊച്ചി:മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരൻ മലയാളത്തിനേക്കാളും തെലുങ്ക് സിനിമയിലാണ് ഇപ്പോള്‍ സജീവം. അനുപമ പരമേശ്വരനും രാം പൊത്തിനേനിയും വിവാഹിതരാകാൻ പോകുന്നുവെന്ന് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും അവാസ്‍തവമായ വാര്‍ത്തയാണ് എന്ന് അനുപമ പരമേശ്വരന്റെ അമ്മ സുനിത പ്രതികരിച്ചു.
അനുപമയും രാം പൊത്തിനേനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ കുടുംബത്തിന്റെ അനുമതി തേടുകയാണ് എന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. എന്നാല്‍ അങ്ങനെ ഒരു സംഭവവുമില്ലെന്നും വാര്‍ത്ത ശരിയല്ലെന്നും അനുപമ പരമേശ്വരന്റെ അമ്മ സുനിത വ്യക്തമാക്കി. എന്തായാലും ഇപ്പോള്‍ ആ അഭ്യൂഹത്തിനും അവസാനമായതിന്റെ ആശ്വാസത്തിലാണ് നടി അനുപമ പരമേശ്വരന്റെ ആരാധകര്‍. അനുപമ പരമേശ്വരന്റേതായി ബട്ടര്‍ഫ്ലൈ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
ഘന്ത സതീഷ് ബാബുവായിരുന്നു സംവിധാനം. അനുപമ പരശ്വേരന്റെ നായികയായ ബട്ടര്‍ഫ്ലൈയുടെ തിരക്കഥയും ഘന്ത സതീഷ് ബാബുവായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ റെഡ്ഡിയാണ്. നിഹല്‍, ഭൂമിക ചൗള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ ഗാനരചയിതാവ് അനന്ത ശ്രീരാമാണ്.
അനുപമ പരമേശ്വരന്റെ ബട്ടര്‍ഫ്ലൈയുടെ സംഗീതം അര്‍വിസാണ് നിര്‍വഹിച്ചിരിക്കുന്നത്. കെ എസ് ചിത്രയ്‍ക്ക് പുറമേ ചിത്രത്തില്‍ അനുപമ പരമേശ്വരനും ഒരു ഗാനം ആലപിച്ചിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ബട്ടര്‍ഫ്ലൈക്കുണ്ട്. സൗണ്ട് ഇഫക്റ്റ്സ് എതിരാജ്. കലാസംവിധാനം വിജയ് മക്കേന, ഡബ്ബിംഗ് എൻജിനീയര്‍ പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി എന്നിവരാണ് അനുപമ നായികയായ ബട്ടര്‍ഫ്ലൈ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.