നിറവയറില്‍ ക്രിസ്മസ് ആഘോഷിച്ച് നടി ദിവ്യാ ഉണ്ണി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
നിറവയറില്‍ ക്രിസ്മസ് ആഘോഷിക്കുന്ന നടി ദിവ്യാ ഉണ്ണിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ഹൂസറ്റണിലാണ് ദിവ്യ ക്രിസ്മസ് ആഘോഷിച്ചത്. ഭര്‍ത്താവ് അരുണ്‍ കുമാറിനും മക്കള്‍ക്കുമൊപ്പമായിരുന്നു ദിവ്യയുടെ ക്രിസ്മസ് ആഘോഷം. സമൂഹ മാധ്യമത്തിലൂടെ ദിവ്യ പങ്ക്വെച്ച ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്തിയതിന് ശേഷമാണ് ദിവ്യ അരുണിനെ വിവാഹം കഴിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞായിരുന്നു ഇരുവരുടെയും വിവാഹം. അമേരിക്കയിലെ ഹൂസ്റ്റണില്‍ എന്‍ജിനീയറാണ് അരുണ്‍. 2017ലായിരുന്നു ദിവ്യ ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടിയത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. അവര്‍ രണ്ട് പേരും ദിവ്യക്കൊപ്പമാണ്.
ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍ നിര നടിയായിരുന്നു ദിവ്യ. കല്യാണ ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ നൃത്തവേദികളില്‍ സജീവമായ ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്.
https://www.instagram.com/p/B6kTA4eJEcH/?utm_source=ig_web_copy_link