നടന്‍ മുകേഷിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റും അതിന് താഴെ വന്ന കമന്റും ചര്‍ച്ചയാകുന്നു. മമ്മൂട്ടിക്കൊപ്പം മുകേഷ് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റു ചെയ്തത്. ഇതിന് താഴെ സിറാജ് ബിന്‍ ഹംസ എന്നയാള്‍ ‘കിളവന്മാര്‍ എങ്ങോട്ടാ’ എന്ന കമന്റിട്ടു. ഇതിന് ‘ഞങ്ങടെ പഴയ കൂട്ടുകാരന്‍ ഹംസക്കയെ കാണാന്‍ പോവുകയാ’ എന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ആളുകള്‍ ഇത് ഏറ്റെടുത്തത്. അതേസമയം, സംഭവം നിഷേധിച്ച് മുകേഷ് എംഎല്‍എ രംഗത്തെത്തി.
മറുപടി വൈറലായതിന് പിന്നാലെ ‘ഹംസക്ക’യെ കാണാന്‍ നിരവധി പേരാണ് പോസ്റ്റിന് താഴെയെത്തിയത്. പോസ്റ്റ് അവിടെ തന്നെയുണ്ടെങ്കിലും കമന്റും അതിന് നല്‍കിയ മറുപടിയും അപ്രത്യക്ഷമായിരുന്നു. കമന്റിട്ടയാളുടെ അച്ഛന് മുകേഷ് വിളിച്ചുവെന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഏഴ് മണിക്കൂര്‍ മുന്‍പിട്ട പോസ്റ്റ് പതിമൂവായിരത്തിലധികം പേര്‍ ലൈക്ക് ചെയ്തു. രണ്ടായിരത്തിലധികം പേരാണ് പോസ്റ്റിന് കമന്റിട്ടത്.
അതേസമയം, അത്തരത്തിലൊരു കമന്റിട്ടത് താനല്ലെന്ന് വ്യക്തമാക്കി നടന്‍ മുകേഷ് രംഗത്തെത്തി. അച്ഛന് വിളിച്ചുവെന്ന തരത്തിലാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അത്തരത്തില്‍ എങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയുമെന്ന് മുകേഷ് ചോദിക്കുന്നു. നാട്ടില്‍ നിരവധി കോമഡികളുണ്ടെന്നും ഇതൊരു കോമഡിയാണോ എന്നും മുകേഷ് ചോദിച്ചു. തന്റെ നിലപാടനുസരിച്ച് താന്‍ അങ്ങനെ പറയില്ല. പോസ്റ്റിട്ടിരിക്കുന്നത് തന്റെ ഔദ്യോഗിക പേജിലല്ല. അത് വ്യാജമാണ്. മുകേഷ് മാധവന്‍ എന്നുള്ളതാണ് തന്റെ അക്കൗണ്ടെന്നും മുകേഷ് അറിയിച്ചു.