എലിസബത്ത് അല്ല, കൂടെയുള്ളതാര്? 240 കോടി ആസ്തിയുള്ള ആൾക്ക് ഒന്നരക്കോടിയുടെ വണ്ടി പുഷ്പം പോലെ എടുക്കാം; ബാലയുടെ വണ്ടി വിശേഷങ്ങൾ
കൊച്ചി:ബാലയുടെ പുത്തൻ വണ്ടിയുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയെ. ഇത്രയും വിലയുള്ള വണ്ടിയോ എന്നാണ് ഒട്ടുമിക്ക ആളുകളുടെയും ചോദ്യം. എന്നാൽ ഇത് രാജ! 240 കോടി എന്റെ പേരിൽ ഉണ്ട്! എന്നാണ് ഒരിക്കൽ മാധ്യമങ്ങൾക്ക് മുൻപിൽ വന്ന് ബാല തുറന്നു പറഞ്ഞത്. അത്രയും ആസ്തിയുള്ള ഒരാൾക്ക് ഒന്നരക്കോടിയുടെ ലെക്സസ് വാങ്ങാൻ ഇത്ര പാടാണോ എന്നാണ് സോഷ്യൽ മീഡിയയുടെ മറുചോദ്യം. ബാലയുടെ വണ്ടി വിശേഷങ്ങൾക്കൊപ്പം ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്. ബാലയുടെ വീഡിയോയിൽ നിറഞ്ഞുനിൽക്കുന്ന ആള് ആരാണെന്നത്.
രണ്ടുദിവസം മുമ്പേയാണ് ബാല പുതിയ വണ്ടി സ്വന്തമാക്കിയത്. പൊല്യൂഷൻ ഫ്രീ ആയ, നല്ല സ്റ്റൈലൻ ലുക്കിലുള്ള ഒരു ലെക്സസ് ആണ് ബാല നേടിയത്. പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രത്തിലെത്തി വാഹനപൂജയും നടത്തി. പിന്നാലെ ചില യൂ ട്യൂബ് ചാനലുകാരും ബാലക്ക് പിന്നാലെ പാഞ്ഞെത്തി. ബാലയുടെ വണ്ടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
താൻ ഒരുപാട് സന്തോഷിക്കുന്ന ഒരു നിമിഷമാണ് ഇതെന്നും, ഇതിൽ യാത്ര ചെയ്യാൻ പ്രിയപ്പെട്ടവരെ എല്ലാം താൻ സന്തോഷത്തോടെ ക്ഷണിക്കുന്നുവെന്നും ബാല പുതിയ വീഡിയോയിൽ പറഞ്ഞു. അതേസമയം മാധ്യമങ്ങളെ കാണുന്ന സമയം ബാലക്ക് ഒപ്പമുണ്ടായിരുന്ന ആ സ്ത്രീ ആരെന്ന സംശയവും ചിലർ ചോദിക്കുന്നുണ്ട്. എലിസബത്ത് അല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
ഈ വണ്ടിയിൽ എല്ലാം ടച്ചാണ്. വണ്ടിയുടെ കളറിനെക്കാളും താൻ ഇഷ്ടപ്പെടുന്നത് 3333 എന്ന നമ്ബർ ആണ്. വണ്ടിക്ക് എത്ര രൂപ മുടക്കിയെന്നോ, നമ്പർ കിട്ടാൻ എത്ര മുടക്കിയെന്നോ ഞാൻ പറയില്ല. എന്റെ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. പക്ഷേ എല്ലാം മാറ്റിവച്ചു. നീ നിനക്ക് വേണ്ടി ജീവിച്ചിട്ട് എത്ര കാലമായി എന്നാണ് അമ്മയും ചേട്ടനും എന്നോട് ചോദിച്ചത്-അതാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എന്നും താരം പറഞ്ഞു.
ജീവിതത്തിൽ നമ്മൾ ഒരു സ്റ്റേജ് കഴിഞ്ഞുകഴിയുമ്പോൾ എല്ലാ കാര്യത്തിലും എക്സൈറ്റ്മെന്റ് ഉണ്ടാകില്ല. ചെറുപ്പത്തിൽ നമ്മുടെ കൈയ്യിൽ പെൻസിൽ കിട്ടുമ്പോൾ അതിശയം ആണ്, പിന്നെ പേന കിട്ടുമ്പോഴാകും ആ അതിശയം. ഇന്ന് നമ്മൾ പേനക്കോ പെന്സിലിനോ വേണ്ടി വഴക്കിടുമോ. അതാണ് ഞാൻ പറയുന്നത് ഒരു ജീവിതം ആണ് നമുക്കുള്ളത്. നമ്മൾ ഈ ഭൂമിയിൽ വച്ച് എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടണം.
പൃഥ്വി പുതിയ വണ്ടി ഇറക്കിയിട്ടുണ്ട്, ഉടനെ എത്തും എന്നും പുതിയ അഭിമുഖത്തിൽ ബാല പറയുന്നുണ്ട്. മൂന്നുകോടിയുടെ വണ്ടിയാണ് മുൻപ് പൃഥ്വി എടുത്തത് എന്ന് ബാല പറയുമ്പോൾ അത് നോക്കിയില്ലേ എന്ന മറുചോദ്യം മാധ്യമപ്രവർത്തകർ ചോദിക്കുന്നു. എന്നാൽ അത് പൃഥ്വി ഇത് ബാല എന്നാണ് അദ്ദേഹം തിരിച്ചു പറഞ്ഞത്. ലക്സസ് എടുത്താൽ അപകടമേ ഉണ്ടാവില്ല സേഫെസ്റ്റ് കാർ ആണ്,പിന്നെ ഡ്രൈവറേ നമ്മൾ മുതലാളി ആയി കണ്ടാൽ അപകടം ഒഴിവാകും എന്നും ബാല പറഞ്ഞു.