ചങ്ങനാശേരിയില്‍ ആസിഡ് ആക്രമണം,അമ്മയ്ക്കും മകനും പരുക്കേറ്റു
ചങ്ങനാശേരി:വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ചങ്ങനാശേരിയില്‍ അമ്മയ്ക്കും മകനും നേരെ ആസിഡ് പ്രയോഗം.തുരുത്തി സ്വദേശിനി സോഫിയ(45) മകന്‍ നിധിന്‍(20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സോഫിയയുടെ ഭര്‍ത്താവ് ജോയിയുടെ സഹോദരനാണ് ആസിഡ് പ്രയോഗം നടത്തിയ ജോസുകുട്ടി. ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ നിലവിലുണ്ട്. ചങ്ങനാശേരി അസംപ്ഷന്‍ കോളേജിനടുത്തുള്ള മഠത്തിലെ ജീവനക്കാരനായ ാേജസുകുട്ടി അവിടെ തറ തുടയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ആസിഡ് കലര്‍ന്ന രാസവസ്തുവുമായി സോഫിയയുടെ വീട്ടിലെത്തി ഇവര്‍ക്കും മകനും നേരെ പ്രയോഗിയ്ക്കുകയായിരുന്നു. സമീപത്തെ മഠത്തിലെ കറവക്കാരനാണ് കേസിലെ പ്രതിയായ ജോസുകുട്ടി.സംഘര്‍ഷത്തിനിടെ ആസിഡ് തെറിച്ച് ജോസുകുട്ടിയുടെ ഒപ്പമെത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ സനലിനും പരുക്കേറ്റു.ഇരുകൂട്ടരും തമ്മിലുണ്ടയാ സംഘര്‍ഷത്തിനിടെ ജോസുകുട്ടിയ്ക്കും പരുക്കേറ്റിട്ടുണ്ട്. ചങ്ങനാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.