25.5 C
Kottayam
Sunday, June 7, 2026

ഓട്ടോയിൽ നിന്നും വിലങ്ങ് അഴിച്ച് പ്രതി ഓടി, സാഹസികമായി പിടികൂടി പോലീസ്‌;വീഡിയോ വൈറൽ

Must read

പാട്‌ന:കുറ്റവാളികളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ അവരുടെ സംരക്ഷണം പോലീസിന്‍റെ ചുമതലയാണ്. ജയിലിലോ കോടതിയിലോ എത്തിക്കുന്നതിന് മുമ്പ് തടവുകാരന്‍ തടവ് ചാടിയാല്‍ പിന്നെ പോലീസിന് പൊല്ലാപ്പാണ്. സസ്പെന്‍ഷന്‍ വരെ ലഭിക്കാം.

അതുകൊണ്ട് അത്തരമൊരു നീക്കം തടവുകാരന്‍റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ എന്ത് ത്യാഗം സഹിച്ചും പോലീസ് ഉദ്യോഗസ്ഥര്‍ അയാളെ പിടികൂടാന്‍ ശ്രമിക്കും. അത്തരത്തില്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കോടതിയിലേക്ക് കൊണ്ടു പോകവെ തടവ് ചാടിയയാളെ പാടത്തിട്ട് സാഹസീകമായി പിടികൂടിയിരിക്കുകയാണ് ബീഹാര്‍ പോലീസ്. 

കഴിഞ്ഞ ശനിയാഴ്ച ബീഹാറിലെ മുംഗറിലെ ധാർഹാര പോലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരു തടവുകാരനോടൊപ്പം ഓട്ടോറിക്ഷയിൽ മുംഗേർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സൂരജ് (കരിവ) എന്ന തടവുകാരനാണ് രക്ഷപ്പെട്ടത്. ഓട്ടോ റിക്ഷ, പെട്രോള്‍ അടിക്കാനായി പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത്. കൂടെയുണ്ടായിരുന്ന നാല് പോലീസ് കോൺസ്റ്റബിൾമാരുടെയും ഒരു പോലീസ് ഓഫീസറുടെയും ശ്രദ്ധ മാറിയപ്പോള്‍ ഇയാള്‍ ഓട്ടോയില്‍ വച്ച് തന്നെ തന്‍റെ വിലങ്ങ് വിദഗ്ദമായി അഴിക്കുകയും പിന്നാലെ ഇറങ്ങി ഓടുകയുമായിരുന്നു. 

റോഡിന് സമീപത്തെ പാടത്തേക്ക് രക്ഷപ്പെടാനായി ഇയാള്‍ ഇറങ്ങി ഓടിയെങ്കിലും പാടത്ത് സാധാരണയില്‍ കവിഞ്ഞ് വെള്ളമുണ്ടായിരുന്നതിനാല്‍ വേഗം നഷ്ടപ്പെട്ടു. ഇതോടെ പിന്നാലെ പാഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഈ സമയം ദൃക്സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പോലീസ് കോൺസ്റ്റബിൾമാരുടെ സമയോജിതമായ പ്രവര്‍ത്തിയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്ന് ധർഹാര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week