കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ കൊച്ചിയില്‍ എ.എസ്.ഐക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. ഇടപ്പള്ളിയില്‍ നിന്ന് സ്ഥിരമായി ബൈക്ക് മോഷ്ടിക്കുന്ന പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി കുത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്.
ഗിരീഷ് കുമാറിന്റെ കൈക്കാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. സ്ഥിരം മോഷ്ടാവായ ബിച്ചു എന്നയാളാണ് കുത്തിയത്. പോലീസിന്റെ പിടിയില്‍ നിന്ന് ഇയാള്‍ കുതറിയോടിയിരുന്നു. ഗിരീഷ് കുമാര്‍ പിന്നാലെ ഓടി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തിയത്.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗിരീഷ് കുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News