എറണാകുളം: കോതമംഗലം നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ പ്രതിയും ഭാര്യയും വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. കീരിത്തോട് സ്വദേശി പ്രജീഷും ഭാര്യയുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. വനം കയ്യേറി നിർമ്മിച്ച പ്രജീഷിന്റെ കട നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേസ് നിലവിവുണ്ട്. ഇതിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് പ്രജീഷും ഭാര്യയും അക്രമം അഴിച്ചുവിട്ടത്.
ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത പ്രജീഷ് ഓഫീസിലെ ജനാലച്ചില്ലുകൾ അടിച്ചു തകർത്തു. മൂന്ന് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു. അതിനിടെ പ്രജീഷിന്റെ ഭാര്യ ഓടി രക്ഷപ്പെട്ടെന്ന് വനംവകുപ്പ് പരാതി നൽകി. സംഭവത്തിൽ ഊന്നുകൽ പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വനം കയ്യേറി നിർമ്മിച്ച പ്രജീഷിന്റെ കട നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേസ് നിലവിവുണ്ട്. ഇതിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് പ്രജീഷും ഭാര്യയും അക്രമം അഴിച്ചുവിട്ടത്.
ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത പ്രജീഷ് ഓഫീസിലെ ജനാലച്ചില്ലുകൾ അടിച്ചു തകർത്തു. മൂന്ന് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജി.ജി സന്തോഷ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ അർച്ചന, നീനു എന്നിവർക്കാണ് പരിക്കേറ്റത്. പ്രജീഷും ഭാര്യയും അസഭ്യം പറഞ്ഞെന്നാണ് വനം വകുപ്പ് ഉദ്യോഗ്സഥരുടെ ആരോപണം. പ്രകോപിതനായ പ്രതി തൻ്റെ യൂണിഫോം വലിച്ചു കീറുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി.ജി സന്തോഷ് പറഞ്ഞു. സംഭവത്തിനിടെ പ്രജീഷിന്രെ ഭാര്യ ഓടി രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം നടക്കുകയാണ്. വൈദ്യ പരിശേോധനക്ക് ശേഷം പ്രജീഷിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.