Home-bannerKeralaNewsRECENT POSTS
തലസ്ഥാനത്ത് വീണ്ടും മദ്യലഹരിയില്‍ വാഹനാപകടം; അപകടത്തില്‍പ്പെട്ടത് ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍
തിരുവനന്തപുരം: ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്നേ നഗരത്തില്‍ വീണ്ടും മദ്യപിച്ചോടിച്ച വാഹനം അപകടത്തിപ്പെട്ടു. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ന്യൂറോളജി വിഭാഗം ഡോക്ടറും ഹരിയാന സ്വദേശിയുമായ ദേവ് പ്രകാശ് ശര്‍മ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്‌നലിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
ഡോക്ടര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഡീസല്‍ ടാങ്ക് പൊട്ടി ഒഴികിയതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പിന്നീട് ഫയര്‍ഫോഴ്സെത്തി റോഡ് കഴുകിയതിനു ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News