KeralaNews

പത്തനംതിട്ടയിൽ ലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പന്തളം മാന്തുകയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30-ന് എം.സി റോഡിലാണ് അപകടം.

മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന മൂന്നാമൻ അമല്‍ജിത്തിന് ​ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആദ്യം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില ഗുരുതരമാണെന്ന് കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പന്തളം മാന്തുക പ്രദേശം സ്ഥിരം അപകടമേഖലയാണ്‌. 2017-ൽ റോഡ് നവീകരണം പൂർത്തിയായതിന് ശേഷം അപകടങ്ങൾ വലിയതോതിൽ വർധിച്ചതായാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ വിലയിരുത്തൽ. കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനിടെ പ്രദേശത്ത് അപകടങ്ങളിൽ മരിച്ചത് 150-ലേറെ ആളുകളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker