പാലക്കാട് വി.ടി.ബി കോളേജില്‍ പെണ്‍കുട്ടികള്‍ മുന്‍കൈയ്യെടുത്ത് എ.ബി.വി.പി യൂണിറ്റ് രൂപീകരിച്ചു
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജില്‍ പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ എ.ബി.വി.പി യൂണിറ്റ് രൂപീകരിച്ചു. നിലവില്‍ എസ്.എഫ്.ഐ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്ന കോളേജാണിതെന്നും ഇവിടെ എബിവിപി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു. കാലങ്ങളായി എസ്.എഫ്.ഐ മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവധിക്കാത്ത വിടിബി കോളേജില്‍ 18 പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും മുന്‍കൈയെടുത്താണ് എ ബി വി പി യൂണിറ്റ് തുടങ്ങിയത്.
എസ്എഫ്ഐയുടെ കടുത്ത എതിര്‍പ്പും ഭീക്ഷണിയും ഉണ്ടായിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ കടമ്പഴിപ്പുറം ജംഗ്ഷനില്‍ നിന്നും കോളേജിലേക്ക് പ്രകടനമായെത്തി. കോളേജ് ഗേറ്റിന് മുന്നില്‍ പ്രകടനം പോലീസ് തടഞ്ഞെങ്കിലും അഞ്ചംഗ യൂണിറ്റ് ഭാരവാഹികള്‍ അകത്തേക്ക് പ്രവേശിച്ച് തങ്ങള്‍ക്കും കലാലയത്തില്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവാദം നല്‍കണമെന്ന് പ്രിന്‍സിപ്പാളിനോട് ആവശ്യപ്പെടുകയും ചെയ്തു.