CrimeKeralaNews

വിദ്യാർത്ഥിനികൾക്ക് പീഡനം, സ്കൂൾ മാനേജരായ വികാരിയ്ക്കെതിരെ കേസ്, വൈദികൻ ഒളിവിൽ

പറവൂര്‍ : നാലാം ക്ളാസ് വിദ്യാര്‍ത്ഥികളായ മൂന്നു പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ മാനേജരായ പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം അങ്കമാലി​ അതി​രൂപതയ്‌ക്ക് കീഴി​ലുള്ള പുരോഹി​തനാണ്.അങ്കമാലി​ സ്വദേശി​യും ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരിയുമായ ഫാ. ജോര്‍ജ് വര്‍ഗീസ് പടയാട്ടിക്കെതിരെ (68) ആണ് വടക്കേക്കര പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.

സംഭവം പുറത്തറിഞ്ഞതോടെ ജോര്‍ജ് വര്‍ഗീസ് ഒളിവില്‍പ്പോയി. കണ്ണിന് ചികിത്സയ്‌ക്കു പോകുന്നതായാണ് ഇടവക വിശ്വാസികളെ അറിയിച്ചത്. ഇയാളുടെ ഫോണ്‍ സ്വി​ച്ച്‌ ഓഫാണ്. കഴിഞ്ഞമാസമായിരുന്നു സംഭവം. സ്‌കൂളിലെ ഇടവേളയില്‍ കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുമ്പോള്‍ വികാരിയച്ചന്‍ ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി​.  പലതവണ ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ അദ്ധ്യാപകരോട് കാര്യം പറഞ്ഞത്. തുടർന്ന് സ്കൂള്‍ അധികൃതരാണ് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker