InternationalNews
ഗർഭഛിദ്രം നിയമവിധേയം,ചരിത്രം കുറിയ്ക്കുന്ന നിയമനിർമ്മാണവുമായി അർജന്റീന
അർജന്റീന:വർഷങ്ങളായി അർജന്റീനയിൽ നടന്നു വന്നിരുന്ന അബോർഷൻ നിയമവിധേയം ആകണം എന്ന ആവശ്യം പാസായി. ഇടതുപക്ഷ പ്രസിഡന്റായ ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് കൊണ്ടുവന്ന ബില്ല് ലോവര്‍ ഹൗസില്‍ പാസാക്കപ്പെട്ടതായാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്.
ഇനി സെനറ്റ് കൂടി ഇത് വോട്ടെടുപ്പിലൂടെ അംഗീകരിച്ചാല്‍ ചരിത്രപ്രധാനമായ നിയനിര്‍മ്മാണത്തിനായിരിക്കും അര്‍ജന്റീന സാക്ഷ്യം വഹിക്കാൻ പോകുന്നത്.
അർജന്റീനയിൽ ഇപ്പോൾ പലയിടങ്ങളിലും നിയമവിരുദ്ധമായി അബോര്‍ഷന്‍ നടന്നുവരുന്നുണ്ട്. ഇതിനായി പ്രത്യേകം ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ആശുപത്രികളിലും വീടുകളിലും വച്ച് നടത്തുന്ന അബോര്‍ഷന്‍ നിരവധി സ്ത്രീകളുടെ ജീവനാണ് നഷ്ടപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് സ്ത്രീകളുടെ അവകാശം എന്ന നിലയ്ക്ക് അബോര്‍ഷനെ നിയമവിധേയമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News