മുഖം മറച്ചുള്ള ചിത്രം ആരുടേത്? അഭയ വീണ്ടും പ്രണയത്തിലെന്ന് ആരാധകർ;വൈറലായി ചുംബനചിത്രം
കൊച്ചി:ഗായിക അഭയ ഹിരൺമയിയുടെ സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. പ്രിയപ്പെട്ടയാൾക്കൊപ്പമുള്ള സ്നേഹച്ചിത്രമാണ് ഗായിക പങ്കുവച്ചത്. ഒരാൾ അഭയയെ എടുത്തുപിടിച്ചു ചുംബിക്കുന്നതു ചിത്രത്തിൽ കാണാം. അയാളുടെ മുഖം അവ്യക്തമാണ്. ആരാണ് കൂടെയുള്ളതെന്ന് അഭയ വെളിപ്പെടുത്തിയിട്ടില്ല.
‘പൂമ്പാറ്റകൾ’ എന്ന അടിക്കുറിപ്പോടെയാണ് അഭയ ഹിരൺമയിയുടെ പുത്തൻ പോസ്റ്റ്. കൂടാതെ ഹാപ്പിനസ്, ട്രാവലര്‍, ലവ്, ലൈഫ് എന്നിങ്ങനെ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. ഗായികയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണു വൈറലായത്. അഭയ വീണ്ടും പ്രണയത്തിലായോ എന്നു പലരും കമന്റിലൂടെ ചോദിച്ചു. നിരവധി പേരാണ് ഗായികയ്ക്ക് ആശംസകൾ നേരുന്നത്. എന്നാൽ കമന്റുകളോട് അഭയ പ്രതികരിച്ചിട്ടില്ല.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. വിശേഷങ്ങളെല്ലാം ഗായിക പങ്കുവയ്ക്കാറുണ്ട്. അഭയയുടെ വസ്ത്രധാരണരീതിയ്ക്കും സ്റ്റൈലിഷ് ലുക്കിനും ആരാധകർ ഏറെയാണ്. ഗോപി സുന്ദർ ഈണം നൽകിയ ‘ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന പാട്ടിലൂടെയാണ് അഭയ ഹിരൺമയി പിന്നണിഗാനശാഖയിൽ ശ്രദ്ധേയയാകുന്നത്. പിന്നീടിങ്ങോട്ടു നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനം ആലപിച്ചു. സ്വതന്ത്രസംഗീതരംഗത്തും സജീവമാണ്.
മലയാളികൾക്ക് സുപരിചിതരാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും.ഗോപി സുന്ദര്‍ വര്‍ഷങ്ങളോളെ അഭയയുമായി പ്രണയത്തിലായിരുന്നു.പിന്നീട് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും വേർപിരിയുന്നതായുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
വിമർശനങ്ങളും കടുത്ത രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഇരുവരും നേരിട്ടിരുന്നു. എങ്കിലും അവയെയൊക്കെ ഇരുവരും ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരിക്കുകയാണ്. തങ്ങൾ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റും കാണാനില്ല. ഇതോടെയാണ് വേർപിരിഞ്ഞുവെന്ന തരത്തിലുള്ള ചർച്ചകളും സജീവമായത്.
ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അമൃതയും തന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. 2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തിൽ തങ്ങൾ ഒന്നിക്കുന്നു എന്ന് ഗോപി സുന്ദറും അമൃതയും പ്രഖ്യാപിച്ചത്.
‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒരു ഫോട്ടോ പങ്കുവച്ച് ഇരുവരും കുറിച്ചത്. എന്നാൽ ഇരുവരുടെയും പേജുകളിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴുമുണ്ട്.
അടുത്തിടെ ‘ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്’എന്ന് ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകാറുമുണ്ട് ഗോപി സുന്ദറും അമൃതയും.