Entertainment
‘ഞാനല്ല ഗന്ധര്‍വ്വന്‍’ ആഷിഖ് അബു-സൗബിന്‍ ചിത്രത്തിന് പേരിട്ടു
വൈറസിന് ശേഷം സൗബിന്‍ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. ‘ഞാനല്ല ഗന്ധര്‍വന്‍’എന്നാണ് ചിത്രത്തിന്റെ പേര്. ഉണ്ണി.ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും.
ഇതിനിടയില്‍ നവോത്ഥാന നായകന്‍ അങ്കാളിയെ കുറിച്ചുള്ള ചിത്രം താന്‍ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് ആഷിഖ് അബു പറഞ്ഞിരുന്നു. അതായിരിക്കുമോ അടുത്ത ചിത്രമെന്ന ആകാംക്ഷ പലര്‍ക്കും ഉണ്ടായിരുന്നു.
സൗബിന്‍ ഷാഹിര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമായ പറവയില്‍ ആഷിഖ് അബുവും അഭിനയിച്ചിരുന്നു. ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷത്തിലാണ് ആഷിഖ് ചിത്രത്തില്‍ എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News