KeralaNews

ആധാർ കാർഡ് കാണാതായോ?തട്ടിപ്പിൽ പെടാതിരിക്കാൻ ഉടൻ ആധാർ ലോക്ക് ചെയ്യാം

മുംബൈ:ഇന്ത്യയിലെ പൌരന്മാരെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു രേഖയാണ് ആധാർ കാർഡ് (Aadhaar Card). നമ്മുടെ എല്ലാതരം ആവശ്യങ്ങൾക്കും ഇന്ന് ആധാർ കാർഡ് ആവശ്യമാണ്. എന്നാൽ നിങ്ങളുടെ ആധാർ കാർഡ് മോഷ്ടിക്കപ്പെട്ടാൻ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് തന്നെ ആധാർ കാർഡ് കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവ ലോക്ക് ചെയ്യേണ്ടതുണ്ട്. ഇതിനുള്ള സംവിധാനം ആധാർ ഇഷ്യൂ ചെയ്യുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്നുണ്ട്.

ആധാറിന്റെ ഗവേണിംഗ് ബോഡിയായ യുഐഡിഎഐ നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്യാനുള്ള സൗകര്യം ഓൺലൈനായി തന്നെ നൽകുന്നു. നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്‌താൽ പിന്നിട് ഇത് ആധികാരിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുകയില്ല. ആധാർ കാർഡ് ലോക്ക് ചെയ്യുന്നതിലൂടെ, ബയോമെട്രിക്‌സ്, ഡെമോഗ്രാഫിക്‌സ്, ഒടിപി, യുഐഡി, യുഐഡി ടോക്കൺ, വിഐഡി എന്നിവയുൾപ്പെടെയുള്ള ഓതന്റിക്കേഷന് നിങ്ങളുടെ കാണാതായ ആധാർ ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു.

നിങ്ങളുടെ കാണാതായ ആധാർ കാർഡ് കണ്ടെത്തുകയോ പുതിയ ആധാർ കാർഡ് ലഭിക്കുകയോ ചെയ്താൽ യുഐഡിഎഐ വെബ്സൈറ്റ് വഴിയോ എംആധാർ ആപ്പ് വഴിയോ ഏറ്റവും പുതിയ വിഐഡി ഉപയോഗിച്ച് നിങ്ങളുടെ യുഐഡി അൺലോക്ക് ചെയ്യാനും സാധിക്കും. ആധാർ (UID) അൺലോക്ക് ചെയ്ത ശേഷം യുഐഡി, യുഐഡി ടോക്കൺ, വിഐഡി എന്നിവയിലൂടെ ഓതന്റിക്കേഷൻ റീസ്റ്റാർട്ട് ചെയ്യാൻ സാധിക്കും.

ഓൺലൈനായി ആധാർ കാർഡ് എങ്ങനെ ലോക്ക് ചെയ്യാം

  • യുഐഡിഎഐ വെബ്‌സൈറ്റിൽ കയറുക (https://uidai.gov.in/).
  • ‘മൈ ആധാർ’ ടാബിൽ ക്ലിക്ക് ചെയ്യുക.
  • ‘ആധാർ സർവ്വീസസ്’ വിഭാഗത്തിന് കീഴിൽ, ‘ആധാർ ലോക്ക്/അൺലോക്ക്’ ക്ലിക്ക് ചെയ്യുക.
  • ‘ലോക്ക് യുഐഡി’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ ആധാർ നമ്പർ, മുഴുവൻ പേര്, പിൻ കോഡ് എന്നിവ നൽകുക.
  • ‘സെന്റ് ഒടിപി’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി സബ്മിറ്റ് ചെയ്യുക.
  • എസ്എംഎസ് വഴി ആധാർ കാർഡ് ലോക്ക് ചെയ്യാം
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ GETOTP എന്ന് ടൈപ്പ് ചെയ്യുക
  • ആധാറിന്റെ അവസാനത്തെ നാല് നമ്പർ കൂടി ടൈപ്പ് ചെയ്യുക
  • 1947 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക
  • ഉദാഹരണത്തിന് ആധാർ നമ്പർ 123456789012 ആണെങ്കിൽ, നിങ്ങൾ GETOTP 9012 എന്ന് അയക്കാം ഇപ്പോൾ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 1947 എന്ന നമ്പറിലേക്ക് ലോക്കിങ് റിക്വസ്റ്റ് എസ്എംഎസ് അയയ്ക്കുക.
  • ഇതിനായി LOCKUID OTP എന്ന് ടൈപ്പ് ചെയ്യുക.
  • ആധാർ നമ്പർ 123456789012 ആണെങ്കിൽ OTP 123456 ആണെങ്കിൽ, നിങ്ങൾ LOCKUID 9012 123456 എന്ന് വേണം അയക്കാൻ
  • ആധാർ കാർഡ് ലോക്ക് ചെയ്‌തുകഴിഞ്ഞാൽ ഒരു കൺഫർമേഷൻ എസ്എംഎസ് ലഭിക്കും.
  • ആധാർ കാർഡ് ഓൺലൈനായി അൺലോക്ക് ചെയ്യാം
  • UIDAI വെബ്‌സൈറ്റിൽ കയറുക (https://uidai.gov.in/).
  • ‘മൈആധാർ’ ടാബിൽ ക്ലിക്ക് ചെയ്യുക.
  • ‘ആധാർ സർവ്വീസ് വിഭാഗത്തിന് കീഴിൽ, ‘ആധാർ ലോക്ക്/അൺലോക്ക്’ ക്ലിക്ക് ചെയ്യുക.
  • യുഐഡി അൺലോക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ 16 അക്ക വെർച്വൽ ഐഡി നൽകുക.
  • ‘സെന്റ് ഒടിപി’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി സബ്മിറ്റ് ചെയ്യുക.

എസ്എംഎസ് വഴി ആധാർ അൺലോക്ക് ചെയ്യാം

  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 1947 എന്ന നമ്പറിലേക്ക് ഒടിപി റിക്വസ്റ്റ് എസ്എംഎസ് അയക്കണം
  • GETOTP എന്ന് ടൈപ്പ് ചെയ്ത് വെർച്വൽ ഐഡിയുടെ അവസാന ആറ് നമ്പർ കൂടി ചേർത്ത് വേണം അയക്കാൻ
  • ഇനി UNLOCKUID എന്ന് ടൈപ്പ് ചെയ്ത് അതിപ്പം വെർച്വൽ ഐഡിയുടെ ആറ് നമ്പരും ലഭിച്ചിട്ടുള്ള ഒടിപി കൂടി ചേർത്ത് ടൈപ്പ് ചെയ്ത് അയക്കുക.
  • ആധാർ കാർഡ് അൺലോക്ക് ചെയ്തുകഴിഞ്ഞാൽ യുഐഡിഎഐൽ നിന്ന് നിങ്ങൾക്ക് ഒരു എസ്എംഎസ് ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker