
കൊണ്ടോട്ടി: സ്വര്‍ണമിശ്രിതം തുന്നിപ്പിടിപ്പിച്ച ജീന്‍സ് ധരിച്ച് വിദേശത്തുനിന്നെത്തിയ യുവാവ് കരിപ്പൂര്‍ പോലീസിന്റെ പിടിയിലായി. ചൊവ്വാഴ്ച രാവിലെ ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ താമരശ്ശേരി പൂനൂര്‍ സ്വദേശി സഹീഹുല്‍ മിസ്ഫര്‍ (29) ആണ് പിടിയിലായത്.
ജീന്‍സിന്റെ അടിഭാഗത്ത് രണ്ടു പായ്ക്കറ്റുകളില്‍ 340 ഗ്രാം സ്വര്‍ണമിശ്രിതം തുന്നിപ്പിടിപ്പിച്ച നിലയിലാണ് പോലീസ് കണ്ടെടുത്തത്. ഇതില്‍ 300 ഗ്രാം ശുദ്ധസ്വര്‍ണം അടങ്ങിയിട്ടുണ്ടാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ 26 ലക്ഷത്തിലധികം രൂപ വിലവരും.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടി പരിശോധിക്കുകയായിരുന്നു. മിസ്ഫറിനെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. സ്വര്‍ണക്കടത്തിനു പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.