CrimeNationalNews

സഹോദരന്റെ ഭാര്യയോട് യുവാവിന് പ്രണയം, വിവാഹമോചനത്തിന് ശേഷവും വഴങ്ങിയില്ല, കൊന്നു കഷണങ്ങളാക്കി പലയിടത്ത് തള്ളി

കൊൽക്കത്ത: മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു. കൊലപാതകി പിടിയിൽ. വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ടോളിഗഞ്ചിലെ മാലിന്യ കൂമ്പാരത്തിൽ യുവതിയുടെ ശിരസ് കണ്ടെത്തിയ സംഭവത്തിൽ ലസ്കർപാര സ്വദേശിയായ 40കാരനായ അതീഖ് ലസ്കർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരന്റെ മുൻഭാര്യയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഖതീജ ബീബി എന്ന 40കാരിയാണ് കൊല്ലപ്പെട്ടത്. 

ലസ്കർപാര സ്വദേശിയായ ഇവർ വിവാഹമോചനത്തിന് ശേഷം വീട്ടുജോലി ചെയ്തായിരുന്നു മൂന്ന് കുട്ടികളെ നോക്കിയിരുന്നത്. ജോലി ചെയ്യാനായി ലോക്കൽ ട്രെയിനുകളിൽ ഇവർ അതീഖ് ലസ്കറിനൊപ്പം സഞ്ചരിച്ചിരുന്നു. പെയ്നിംഗ് തൊഴിലാളിയായ ഇയാൾക്ക് സഹോദരന്റെ മുൻ ഭാര്യയോട് മറ്റൊരു രീതിയിൽ അടുപ്പം തോന്നിയതോടെ 40 കാരി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഫോണിലും സമൂഹമാധ്യമങ്ങളിലും ഖദീജ അതീഖിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. 

ഇവരുടെ ശേഷിച്ച മൃതദേഹ ഭാഗങ്ങളും പൊലീസ് കണ്ടെത്തി. 12 മണിക്കൂറിലേറെ ചോദ്യം ചെയ്തപ്പോഴാണ് 40കാരൻ സംഭവത്തേക്കുറിച്ച് വിശദമാക്കിയത്. 40കാരൻ സഹോദരന്റെ മുൻ ഭാര്യയോടുള്ള പ്രണയം നിരവധി തവണ തുറന്ന് പറഞ്ഞതോടെയാണ് യുവതി ഇയാളുമായുള്ള ബന്ധം നിയന്ത്രിച്ചത്. ഡിസംബർ 12 ന് ഉച്ചയ്ക്ക് ജോലി ചെയ്ത് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ ഇവരെ ഭക്ഷണം കഴിക്കാനെന്ന വ്യാജേന അതീഖ് ജോലി ചെയ്തിരുന്ന ഒഴിഞ്ഞ വീട്ടിലെത്തിക്കുകയായിരുന്നു.  വാട്ട്സ് ആപ്പിൽ ബ്ലോക്ക് ചെയ്തതിനോ ചൊല്ലി അതീഖ് ഇവരുമായി കലഹിക്കുകയായിരുന്നു.

ഇവിടെ വച്ച് ഖദീജയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കഷ്ണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് കവറുകളിലാക്കി വച്ചു. ഡിസംബർ 12 ന് ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോൾ ഒഴിഞ്ഞയിടങ്ങൾ കണ്ടെത്തിവച്ച ശേഷം പിറ്റേന്ന് മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. പതിവ് പോലെ ജോലി സ്ഥലത്തും യുവാവ് എത്തിയിരുന്നു. യുവതിയുടെ ശിരസ് കണ്ടെത്തിയതിന് 2 കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയാണ് 40കാരനെ പൊലീസ് പിടികൂടുന്നത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker