
പാലാ: ഐങ്കൊമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പിഴക് ബംഗ്ലാംകുന്ന് ചൂരപ്പട്ടയില്‍ സഞ്ജു ബേബി (22)യാണ് മരിച്ചത്.
പാലാ-തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് അപകടമുണ്ടായത്. തൊടുപുഴ ഭാഗത്തുനിന്ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ എതിരെ വന്ന് സഞ്ജു സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വെല്‍ഡിംങ് തൊഴിലാളിയായ സഞ്ജു ജോലി കഴിഞ്ഞ് പാലാ ഭാഗത്തുനിന്ന് വീട്ടിലേയ്ക്ക് പോവുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.
മൃതദേഹം പാലാ ജജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. അഛന്‍: ബേബി. അമ്മ: മോളി. സഹോദരങ്ങള്‍: അഞ്ജു, മഞ്ജു. സംസ്‌കാരം ശനിയാഴ്ച മാനത്തൂര്‍ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News