ആനയുടെ ലിംഗത്തില്‍ മുറിവ്,ദേഹത്ത് പഴുപ്പ്;തണ്ണീര്‍ക്കൊമ്പന്റെ മരണകാരണിതാണ്
ബെംഗളൂരു: തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ബന്ദിപ്പൂര്‍ ഫീല്‍ഡ് ഡയറക്ടറാണ് റിപ്പോര്‍ട്ട് നല്‍കിയത്. സമ്മര്‍ദത്തെ തുടര്‍ന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ആനയുടെ ദേഹത്തെ മുഴയില്‍ പഴുപ്പുണ്ടായതായും ലിംഗത്തില്‍ മുറിവുണ്ടായിരുന്നെന്നും ഞരമ്പില്‍ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
മയക്കുവെടിയേറ്റതിനു ശേഷം 15 മണിക്കൂറോളം ആന മതിയായ വെള്ളം കിട്ടാതെ നിന്നിരുന്നു. ഇതേതുടര്‍ന്ന് നീര്‍ജലീകരണം സംഭവിച്ചതായും ഇലക്ട്രൊലൈറ്റ് അളവ് കുറഞ്ഞതോടെ ഹൃദയാഘാതം ഉണ്ടായതാകാനാണു സാധ്യതയെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതിനു പിന്നാലെയാണ് തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമാണെന്ന പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയില്‍ കയറ്റി കൊണ്ടുപോയത്. തുടര്‍ന്ന് കര്‍ണാടകയ്ക്ക് കൈമാറി. ആനയെ അര്‍ധരാത്രിയോടെ ബന്ദിപ്പുര്‍ രാമപുര ക്യാമ്പില്‍ എത്തിച്ചശേഷം വനത്തില്‍ തുറന്നുവിടാന്‍ ശ്രമിക്കവേ ലോറിയില്‍ കുഴഞ്ഞുവീണെന്നാണ് വിവരം.
ഇതിനു പിന്നാലെയാണ് ആന ചരിഞ്ഞത്. ആനയുടെ കാലിനു പരുക്കുണ്ടായിരുന്നുവെന്ന് ഇന്നലെ കര്‍ണാടകയില്‍നിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. മയക്കുവെടി വച്ച് വാഹനത്തില്‍ കയറ്റുന്ന സമത്തു തന്നെ ആന തീര്‍ത്തും അവശനായിരുന്നു