തൃശൂര്‍: കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിക്കാത്തതിന് ബേക്കറി അടിച്ചു തകർത്തു. ഇന്നലെ രാത്രി 8.30 ന് വരന്തരപ്പിള്ളിയിലായിരുന്നു സംഭവം. മണ്ണൂത്തി സ്വദേശി വിനോദിന്‍റെ ഉടമസ്ഥതയിലുള്ള ശങ്കര സ്നാക്സിൽ ആയിരുന്നു അതിക്രമം.
വരന്തരപ്പിള്ളി ഇല്ലിക്കൽ ജോയിയാണ് അതിക്രമം നടത്തിയ നടത്തിയതെന്ന് ബേക്കറി ഉടമ പറയുന്നു. എന്നാല്‍, വരന്തരപ്പിള്ളി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചെന്നാണ് ആരോപണം. നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News