KeralaNews

മൂന്നുവയസുകാരിയെ പുലി കടിച്ചുകൊന്നു,​ പ്രതിഷേധവുമായി നാട്ടുകാർ,​പന്തല്ലൂരിൽ ഹർത്താൽ

ഗൂഡല്ലൂർ : തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂരിൽ ഹർത്താൽ. പ്രതിഷേധത്തിന്റെ ഭാഗമായി ഗൂഡല്ലൂർ,​ പന്തല്ലൂർ താലൂക്കുകളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു ഇതിനെ തുടർന്ന് നാടുകാണിച്ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം സ്തംഭിച്ചു

ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് മൂന്നുവയസുകരിയെ പുലി കൊന്നത്. ജാർഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റെയും മിലൻ ദേവിയുടെയും മകൾ നാൻസിയാണ് മരിച്ചത്.. അങ്കണവാടിയിൽ നിന്ന് വരുന്നതിനിടെ അച്ഛന്റെ കൈയിൽ നിന്ന് കുട്ടിയെ പുലി തട്ടിയെടുക്കുകയായിരുന്നു.

അതേസ,മയം സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണ മുണ്ടായി. പ്രദേശത്തെ പന്നി ഫാം ആക്രമിച്ച കടുവ ഏകദേശം അമ്പത് കിലോ തൂക്കമുള്ള 20 പന്നികളെ കൊന്നു. ഫാമിൽ നിന്നും ഏകദേശം അമ്പത് മീറ്റർ മാറി വനാതിർത്തിയിലെ കുറ്റിക്കാട്ടിൽ പന്നികളുടെ ജഡം കൂട്ടത്തോടെ കണ്ടെത്തി.

കൂടാതെ രണ്ട് പന്നിക്കുഞ്ഞുങ്ങളെയും ഫാമിൽ ചത്തനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്ന് ഫാം ഉടമ കരിക്കുളത്ത് ശ്രീനേഷ് പറഞ്ഞു. ആറുവർഷം മുൻപും ഫാമിൽ കടുവയുടെ ആക്രമണം നടന്നിരുന്നു.

സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഫാമിന് സമീപത്തെ കാൽപ്പാടുകൾ പരിശോധിച്ച് ആക്രമണത്തിന് പിന്നിൽ കടുവ തന്നെയാണെന്ന് ഉറപ്പിച്ചു. കടുവയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്

പരിശോധനയ്ക്ക് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ജനങ്ങൾ രോഷം പ്രകടിപ്പിച്ചു. ഉടൻ കൂട് സ്ഥാപിക്കണമെന്നും പന്നി ഫാം ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. കൂടല്ലൂരിൽ യുവകർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്ത് നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് പുതിയ കടുവ എത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker