മലബാര്‍ സമര നായകനായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യത്തെ താലിബാന്‍റെ തലവനായിരുന്നുവെന്ന് ബി.ജെ.പി ദേശീയ വൈസ്പ്രസിഡന്റ് എ.പി. അബ്ദുല്ലകുട്ടി. ഹിന്ദുവേട്ടയായിരുന്നു 1921 ല്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര് തുടങ്ങി 387 രക്തസാക്ഷികളെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു അബ്ദുല്ലകുട്ടിയുടെ പ്രതികരണം. സ്മാരകമുണ്ടാക്കുന്നതും സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു.
‘അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു, വംശഹത്യയായിരുന്നു. ഇത് ഗാന്ധി പറഞ്ഞിട്ടുണ്ട്, ആനി ബസന്‍റ് പറഞ്ഞിട്ടുണ്ട്. വാരിയംകുന്നന് സ്മാരകമുണ്ടാക്കാന്‍ പോകുന്ന ടൂറിസം മന്ത്രിയും പിണറായിയുടെ മരുമകനുമായ റിയാസ് സഖാവിനോട് എനിക്ക് പറയാനുള്ളത് ഇ.എം.എസിന്‍റെ സ്വാതന്ത്ര്യസമരമെന്ന സമ്ബൂര്‍ണ ഗ്രന്ഥം വായിക്കണമെന്നാണ്. ഇ.എം.എസ് പറഞ്ഞത് മുസ്‍ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇ.എം.എസിന്‍റെ കുടുംബത്തിന് ഏലംകുളത്തു നിന്നും പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട് ‘- അബ്ദുല്ലകുട്ടി പറഞ്ഞു.