KeralaNewspravasi

GULF:അബൂദബിയിലെ താമസ സ്ഥലത്ത്​ അവശനിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി മരിച്ചു

അബൂദബി: താമസ സ്ഥലത്ത്​ അവശനിലയിൽ കാണപ്പെട്ട വയനാട്​ സ്വദേശി അബൂദബിയിലെ ആശുപത്രിയിൽ മരിച്ചു. അബൂദബി ഡബ്ല്യൂ.ജെ മിഡില്‍ ഈസ്റ്റ് കമ്പനി ജീവനക്കാരന്‍ വയനാട്​ തൃക്കൈപ്പറ്റ തെങ്ങനാ മോളോത്ത് ജിതിന്‍ വര്‍ഗീസാണ്​ (29) മരിച്ചത്.

താമസ സ്ഥലത്ത്​ അവശനിലയിൽ കണ്ടെത്തിയ ജിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മേപ്പാടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്​ പി.വി. കുഞ്ഞിന്‍റെയും വാഴവറ്റ എ.യു.പി സ്‌കൂള്‍ അധ്യാപിക ലിസിയുടെയും മകനാണ്.

ശനിയാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകീട്ടോടെ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹോദരി: ചിഞ്ചു അജി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker