FeaturedHome-bannerKeralaNews
BREAKING:കൊച്ചി വരാപ്പുഴയില്‍ പടക്കനിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം,ഒരാള്‍ മരിച്ചു,നിരവധിപേര്‍ക്ക് പരുക്ക്
കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് വന്‍ സ്‌ഫോടനം.പടക്കം സൂക്ഷിച്ചിരുന്ന വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. വീട് പൂര്‍ണ്ണമായി തകര്‍ന്നു.ലഘു സ്‌ഫോടനങ്ങള്‍ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണ്.കിലോമീറ്ററുകളോളം സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.പടക്ക നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
ആന്‍സന്‍ എന്നയാളുടെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സ്‌ഫോടനം.സ്‌ഫോടനത്തില്‍ പരുക്കേറ്റ അഞ്ചുപേരെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പടക്കം സൂക്ഷിച്ചിരുന്ന വീടിനോട് ചേര്‍ന്നുള്ള അയല്‍പ്പക്്കത്തെ വീടുകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News