ബംഗളുരു: ബിയര്‍ കടയുടെ ഭീത്തി തുരുന്നു കയറിയ കവര്‍ച്ചാസംഘം പണമൊന്നും എടുക്കാതെ ബിയര്‍ മാത്രം എടുത്ത് മടങ്ങി. തമിഴ്‌നാട്ടിലെ തിരുട്ടാണിയിലാണ് രസകരമായ സംഭവം നടന്നത്. സാധാരണമായി കവര്‍ച്ച നടക്കുമ്പോൾ, പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടമാകാറാണ് പതിവ് എന്നാൽ ഇവിടെ മറ്റൊന്നും തന്നെ കവര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് കൗതുകം.
സ്ഥാപനത്തിലെ ജീവനക്കാരൻ ശനിയാഴ്ച വൈകിട്ടാണ് കട പൂട്ടി മടങ്ങിയത്. അടുത്ത ദിവസം രാവിലെ കട തുറക്കാൻ വരുമ്പോഴാണ് ഭിത്തി തുരന്ന്, ഷട്ടർ കുത്തിത്തുറന്ന നിലയിൽ കണ്ടത്. കവര്‍ച്ച നടന്നതായി മനസിലാക്കിയ ജീവനക്കാരൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസിലായത്. മൂന്ന് ലക്ഷത്തോളം രൂപയാണ് കടയിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ അതിൽ നിന്നും ഒരു രൂപ പോലും നഷ്ടമായിരുന്നില്ല.
കടയിലിരുന്ന് തന്നെ സംഘം മദ്യപിച്ചിട്ടുണ്ടാകാം എന്ന് പൊലീസ് പറഞ്ഞു. കെട്ടിടം മോശമായതിനാൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇത് മുതലെടുത്താകാം കവർച്ചാസംഘം എത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായുള്ള തെരച്ചിൽ നടത്തിവരുകയാണ്.