കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്.
ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. നാട്ടിൽ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അവധിക്ക് നാട്ടിലായിരുന്ന കുടുംബം ഇന്നലെയാണ് കുവൈത്തിൽ തിരിച്ചെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News