![](https://breakingkerala.com/wp-content/uploads/2022/01/PSX_20220104_094250.jpg)
തൃശ്ശൂര്‍:ദേശീയപാതയിൽ തൃശ്ശൂര്‍ ശ്രീനാരായണപുരത്തിന് സമീപം അഞ്ചാംപരുത്തിയിൽ കാറും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു.തിരുവല്ല സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്.അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പുലർച്ചെയായിരുന്നു അപകടം.
കൊടുങ്ങല്ലൂരിൽ നിന്നും കൊല്ലൂരിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സൂപ്പർ ഡീലക്സ് ബസ്സും, ഗുരുവായൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന ക്വാളിസ് കാറുമാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
കൊടുങ്ങല്ലൂർ ഫയർഫോഴ്സ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.ബി സുനിയുടെ നേതൃത്വത്തിൽ മൂന്ന് ഡോറുകളും മുറിച്ചുനീക്കിയാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News